സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / മനുഷ്യാവകാശം

കേരളത്തെ ആകുലപ്പെടുത്തുന്ന ക്യാന്‍സര്‍ രോഗം


ക്യാന്‍സര്‍ രോഗപ്രതിരോധനത്തിന് ‘കാരിത്താസ്-ഇന്ത്യ’യുടെ സഹായഹസ്തം.

‘ആശാകിരണം’ ക്യാസര്‍ സുരക്ഷാ പദ്ധതിയിലൂടെയാണ് (Asakiranam Cancer Safety Project) ഭാരതത്തില്‍ പൊതുവെയും, കേരളത്തിലും അധികമായി നിരീക്ഷിച്ചുവരുന്ന ക്യാന്‍സര്‍ രോഗത്തിന്‍റെ പ്രതിരോധക്രമം വളര്‍ത്താന്‍ സഭയുടെ ഉപവി പ്രസ്ഥാനം ‘കാരിത്താസ്’ കടന്നുവരുന്നത്. ‘കാരിത്താസ് ഇന്ത്യ’യുടെ ഇപ്പോഴത്തെ ഡയറക്ടര്‍ ഫാദര്‍ ഫ്രെഡറിക് ഡിസൂസ  ജനുവരി 3-‌Ɔ൦ തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കേരളത്തിലെ രൂപതകള്‍ കേന്ദ്രീകരിച്ച് ‘ആശാകിരണം’ പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.

ജീവന്‍റെ പരിരക്ഷണത്തിനായുള്ള ഈ പദ്ധതില്‍ ആരോഗ്യ പരിചരണത്തോടൊപ്പം, പാരിസ്ഥിതിക സംരക്ഷണം, ജീവിതരീതിയുടെ ക്രമീകരണം എന്നിവയാണ് ലക്ഷ്യംവയ്ക്കുന്നത്. അന്തരീക്ഷ മലിനീകരണം. ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കല്‍, വിഷവാതകങ്ങള്‍ വമിക്കുന്ന ഫാക്ടറികള്‍ എന്നിവ ക്യാന്‍സര്‍ രോഗത്തിന്‍റെ സംവാഹകരാണ്. അതിനാല്‍ അവബോധത്തോടും അറിവോടുംകൂടെ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ, അതിശീഘ്രം ജീവന്‍ അപഹരിക്കുന്ന ഈ രോഗത്തെ പ്രതിരോധിക്കാനാവൂ എന്ന് ഫാദര്‍ ഡിസൂസ അഭിപ്രായപ്പെട്ടു.

ആഗോളതലത്തില്‍ ഏറ്റവും അധികം ക്യാസര്‍ രോഗം നിരീക്ഷിക്കപ്പെട്ടുള്ള നാടാണ് കേരളം. പ്രതിവര്‍ഷം 35,000-ല്‍ അധികം ക്യാന്‍സര്‍ രോഗികള്‍ ചികിത്സയ്ക്കെത്തുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ 25 ലക്ഷത്തോളം ക്യാസര്‍ രോഗികള്‍ ഉള്ളതായി കണക്കുകളുണ്ട്. അനുവര്‍ഷം 7 ലക്ഷം രോഗികള്‍ ഭാരതത്തില്‍ കൂടിവരുന്നതായി നിരീക്ഷിക്കപ്പെടുമ്പോള്‍, ഇന്ത്യയിലെ ക്യാസര്‍ മരണനിരക്ക് പ്രതിവര്‍ശം 5,56,000-ത്തോളമാണെന്ന് ഫാദര്‍ ഡിസൂസ അറിയിച്ചു.

Contact US

Caritas India Headquarter:
Caritas India, CBCI Centre, Ashok Place, Opposite to Goledakkhana,
New Delhi - 11 00 01, India
Tel - 91 -11 - 2336 3390 / 2374 23 39
Email - director@caritasindia.org