സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / മനുഷ്യാവകാശം

ലോകത്ത് സമാധാനമുണ്ടാകാന്‍ മതങ്ങള്‍ സംവാദത്തിന്‍റെ പാത വെടിയരുത്


മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യുറാനാണ് ഇങ്ങനെ പ്രസ്താവിച്ചത്.

ഡിസംബര്‍ 18-Ɔ൦ തിയതി ബര്‍ലിനിലെ ക്രിസ്തുമസ്മേളയും അതിന്‍റെ മാര്‍ക്കറ്റും കേന്ദ്രീകരിച്ചുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് വത്തിക്കാന്‍റെ ദിനപത്രം, ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ട്യുറാന്‍ സംവാദം സമാധാനത്തിനുള്ള ഏകപാതയായി ചൂണ്ടിക്കാണിക്കുന്നത്.

ഭീകരതയ്ക്കു പിന്നില്‍ മതങ്ങള്‍ അല്ലെന്നും, മതങ്ങള്‍ സമാധാനത്തിനുള്ള ഉപകരണങ്ങളാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അതിനാല്‍ മതത്തിന്‍റെ പേരുംപറഞ്ഞ് ഭീകരതയ്ക്കിറങ്ങുന്നവരെ അധിക്രമംകൊണ്ടല്ല, സംവാദത്തിന്‍റെ പാതയില്‍ കീഴടക്കാനും, സമാധാനം പുനര്‍സ്ഥാപിക്കാനുമാണ് പരിശ്രമിക്കേണ്ടത്. പാപ്പാ ഫ്രാന്‍സിസിന്‍റെ നിരന്തരമായ അഭ്യര്‍ത്ഥന തന്നെയാണ് അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ ട്യുറാന്‍ ആവര്‍ത്തിച്ചത്.  ഫ്രാന്‍സിസിലെ നീസിലുണ്ടായ ഭീകരാക്രമണമാണ് ജെര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍, ആവര്‍ത്തിക്കപ്പെട്ടത്. ഈജിപ്തിലെ കോപ്റ്റിക് ഭദ്രാസനെ ദേവാലയത്തിലെ ബോംബാക്രമണവും, സിറിയയിലെ അലേപ്പോ നഗരത്തിലെ അതിക്രമങ്ങളും ഇസ്ലാമിക ഭീകരതയുടെ കറുത്തമുഖങ്ങളാണെന്ന് ലോകത്തിന് അറിയാം. എങ്കിലും അതിക്രമത്തിന്‍റെ ലോകത്ത് പ്രത്യാശയ്ക്കുള്ള ഏകമാര്‍ഗ്ഗം സംവാദം തന്നെയെന്ന് കര്‍ദ്ദിനാള്‍ ട്യുറാന്‍ അടിവരയിട്ടു പ്രസ്താവിച്ചു.

അതിക്രമങ്ങള്‍ക്കുമദ്ധ്യേ ആര്‍ക്കും തോന്നാവുന്ന പരാജയബോധം ഒരു പ്രലോഭനമാണ്. മതങ്ങള്‍ തമ്മില്‍ തുടരുന്ന സംവാദത്തിന്‍റെ മാര്‍ഗ്ഗത്തെ ബലഹീനതയോ, ദൗര്‍ബല്യമോ ആയി കാണരുതെന്നും, അനുദിനജീവിതത്തില്‍ സംവാദത്തിന്‍റെ പാത കൈക്കൊള്ളേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്നും, ഭീകരാക്രമണങ്ങള്‍ക്ക് പലവട്ടം ഇരായ ഫ്രാന്‍സിലെ നീസില്‍നിന്നുമുള്ള കര്‍ദ്ദിനാള്‍ ട്യുറാന്‍ അഭിമുഖത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ഈജിപ്തിലെ വലിയ ഇമാം മഹമ്മെദ് അല്‍ തയീബും ഇതര മുസ്ലിം സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും, നേതൃനിരയിലുള്ളവരും തമ്മില്‍ നടന്നിട്ടുള്ള സംവാദങ്ങളും, കുട്ടായ്മയുടെ നീക്കങ്ങളും കര്‍ദ്ദിനാള്‍ ട്യുറാന്‍ അഭിമുഖത്തില്‍ അനുസ്മരിച്ചു.   അതുപോലെ ബുദ്ധമതക്കാരും, ഹിന്ദുക്കളും മറ്റു ലോക മതങ്ങളുമായി വത്തിക്കാന്‍ നടത്തുന്ന സംവാദശ്രമങ്ങളും കര്‍ദ്ദിനാല്‍ ട്യുറാന്‍ ചൂണ്ടിക്കാട്ടി.

Photo : Religious heads praying together in the Memorial Church of Gedaechtniskirche, Berlin on 20th December after the terror killing on 18th December of Breitscheid platz Christmas Market in Berlin.