സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

ഭീകരതയ്ക്ക് ഈ ലോകത്തില്‍ ഇടമില്ല. ഫ്രാന്‍സീസ് പാപ്പാ


ഡിസംബര്‍ 19, തിങ്കളാഴ്ച ജര്‍മനിയിലെ ബെര്‍ളിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തിലെ ദുരന്ത സംഭവങ്ങളില്‍ തനിക്കുള്ള അഗാധമായ ദുഃഖമറിയിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ സന്ദേശം അയച്ചു.  ബെര്‍ളിന്‍ ആര്‍ച്ചുബിഷപ്പ് ഹൈനര്‍ കോഹിന് വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വഴി അയച്ച സന്ദേശത്തിന്‍റെ പൂര്‍ണരൂപം താഴെക്കൊടുക്കുന്നു:

To

His Excellency Msgr. Heiner Koch

Archbishop of Berlin

അഗാധമായ ദുഃഖത്തോടെ പരിശുദ്ധപിതാവ് ബെര്‍ളിനില്‍ ഉണ്ടായ ഭീകരമായ അക്രമപ്രവൃത്തി യെക്കുറിച്ച് - ഒട്ടേറെ പേര്‍ മരിക്കുകയും അനേകര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ ക്കുറിച്ച് - അറിയുകയുണ്ടായി. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ രോദനത്തില്‍ പങ്കു ചേരുന്ന പരിശുദ്ധ പിതാവ് തികഞ്ഞ അനുകമ്പയോടെ വേദനയുടെ വേളയില്‍ അവരോടൊത്തു ണ്ടെന്ന് ഉറപ്പുതരുന്നു. പ്രാര്‍ഥനയില്‍, പരേതരായവരെ ദൈവത്തിന്‍റെ കരുണയ്ക്കു സമര്‍പ്പിക്കുക യും പരിക്കേറ്റവരുടെ സൗഖ്യത്തിനായി ദൈവത്തോടു യാചിക്കുകയും ചെയ്യുന്നു.  അടിയന്തിര ശുശ്രൂഷാ-സുരക്ഷാ മേഖലകളിലുള്ളവരുടെ ഉത്തരവാദിത്വപൂര്‍വമായ സേവനത്തിന് പരിശുദ്ധ പി താവ് അവരോടുള്ള പ്രത്യേക കൃതജ്ഞതകൂടി അറിയിക്കുന്നു.  ഭീകരതയുടെ കൊലപാതകമൗഢ്യത്തിന് ഈ ലോകത്തില്‍ ഇനിയും ഇടമില്ല എന്നാഗ്രഹിക്കുന്ന സന്മനസ്സുള്ള എല്ലാവരോടും ഫ്രാന്‍സീസ് പാപ്പായും ചേരുന്നു.  ഇത്തരുണത്തില്‍, കരുണയുടെ പിതാവായ ദൈവത്തോടു സാന്ത്വനത്തിന്‍റെ, സംരക്ഷണത്തിന്‍റെ, സമാശ്വാസത്തിന്‍റെ അനുഗ്രഹം യാചിക്കുന്നു.

Cardinal Pietro Parolin,

Secretary of State.