സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

അക്രമത്തിന് അറുതിവരുത്തുക, സിറിയന്‍ പ്രസിഡന്‍റിന് പാപ്പായുടെ കത്ത്


അക്രമവും  ശത്രുതയും അവസാനിപ്പിക്കുന്നതിന് സമാധാനപൂര്‍ണമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാനുള്ള അപേക്ഷയുമായി ഫ്രാന്‍സീസ് പാപ്പാ സിറിയന്‍ പ്രസിഡന്‍റ് ബാഷാര്‍ അല്‍-അസ്സാദിനു (Bashar al-Assad) ഡിസംബര്‍ 12, തിങ്കളാഴ്ച കത്തയച്ചു.  സിറിയയിലെ അപ്പസ്തോലിക് ന്യുണ്‍ഷ്യോ കര്‍ദിനാള്‍ മാരിയോ സെനാറി വഴി അയച്ച ഈ കത്ത് സിറിയയിലെ യുദ്ധത്തില്‍ പീഡിതരായ ജനങ്ങളോടുള്ള തന്‍റെ വാത്സ ല്യപൂര്‍ണമായ പരിഗണന അറിയിച്ചുകൊണ്ടുള്ളതും ഒപ്പം ശത്രുതയെ ഇല്ലാതാക്കുന്ന സമാധാപൂര്‍ണമായ ഒത്തുതീര്‍പ്പ് കൈക്കൊള്ളുന്നതിന് സിറിയന്‍ പ്രസിഡന്‍റിനോടും അന്താരാഷ്ട്രസമൂഹത്തോടും അഭ്യര്‍ഥിച്ചുകൊണ്ടുള്ളതുമാണ് എന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം അറിയിച്ചു.