സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ഏഷ്യ

ആര്‍. കെ. ദാമോദരനും അമല്‍ദേവും ചേര്‍ന്നൊരു ക്രിസ്തുമസ് ‘തുടികൊട്ട്’


എറണാകുളത്ത് ‘സി.എ.സി.’ എന്നു വിളിക്കപ്പെടുന്ന (Cochin Arts & Communications ) സംഗീത സ്ഥാപനത്തിലെ കലാകാരന്‍മാരുടെ താല്പര്യപ്രകാരമാണ് 1983-ല്‍ ജെറി അമല്‍ദേവ് ഇങ്ങനെ ഒരു സംഗീതസൃഷ്ടിക്ക് തയ്യാറായത്. അന്ന് ‘മാതൃഭൂമി’ ദിനപത്രിന്‍റെ ‘എഡിറ്റേറിയല്‍ ഡെസ്കില്‍’ പ്രവര്‍ത്തിച്ചിരുന്ന തന്‍റെ സുഹൃത്തും കവിയുമായ ആര്‍. കെ. ദാമോദരനെക്കൊണ്ട് ക്രിസ്തുമസ്ഗാനം എഴുതിക്കണമെന്നത് അമല്‍ദേവിന്‍റെ മനസ്സായിരുന്നു. നല്ലഗാനങ്ങള്‍ വേണമെങ്കില്‍ നല്ലവരികള്‍ വേണം... നല്ല കവിതയായിരിക്കണം...! അമല്‍ദേവ് ഇന്നും നിഷ്ക്കര്‍ഷിക്കുന്നുണ്ട്.

ബാബു പുളിക്കല്‍, ടോണി പള്ളന്‍, ഫ്രെഡി പള്ളന്‍, രമേഷ് മുരളി , ട്രീസ,  സാന്ദ്ര സംഘമാണ് ആദ്യം 1983-ലെ ക്രിസ്തുമസ്സില്‍ ഈ ഗാനം സി.എ.സി. സ്റ്റുഡിയോയില്‍ അമല്‍ദേവിന്‍റെ പരിശീലനത്തില്‍ പാടി ‘റെക്കോര്‍ഡ്’ചെയ്തത്. മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷം 2014-ല്‍ അമല്‍ദേവിന്‍റെ Sing India ഗായകസംഘം ആലപിച്ച ശബ്ദരേഖയാണ് ഇപ്പോള്‍ ലഭ്യമാക്കുന്നത്. ഗാനം ‘റെക്കോര്‍ഡ്’ചെയ്തത് ഹാരി കൊറയയാണ്. ഹാരിയുടെ എറണാകുളത്തെ ‘സൗണ്ട്സ്കേപ്’ സ്റ്റുഡിയോയിലാണ് Sing India പാടിയതും.

 ഡിസംബര്‍ 10-ന് ശനിയാഴ്ച ഡല്‍ഹിയിലെ മാര്‍ത്തോമാ പള്ളിയുടെ ഹാളില്‍ അമല്‍ദേവിനും Sing India  ക്രിസ്തുമസ് ഗീതങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. അവിടെയും ക്രിസ്തുമസ്സിന്‍റെ ‘തുടികൊട്ട്’ മനോഹരമായി ഉയര്‍ന്നു!

തുടികൊട്ടാം ശ്രൂതിമീട്ടാം...

        തുടികൊട്ടാം ശ്രുതിമീട്ടാം

       കളിയാടാം സ്തുതിപാടാം (2)

       പൊന്നണി പൂംചിറകിന്‍ തളിര്‍ വീശി

       മാലാഖ പാടുകയായ് താഴ്വരയില്‍

       ആ ഗാനം മനോഹരം, അതിനീണം പ്രിയങ്കരം

       ശ്രീയേശു തന്‍ വദനം, ശ്രീസൂനം സനാതനം.

-               തുടികൊട്ടാം...

 

  1. വരൂ വരൂ വിനീതരായി

       വരം തരുന്ന പുത്രനെ മുദാ വണങ്ങിടൂ (2)

       അനാഥനാഥനാമുണ്ണിയെ

        അനന്തരം നിരന്തരം സമാശ്രയിച്ചിടൂ (2)  

        ലോകമേ, നാകമേ, ഈശനെ വാഴ്ത്തിടൂ (2)

        വരൂ വരൂ വിനീതരായി

        വരം തരുന്ന പുത്രനെ മുദാ വണങ്ങിടൂ

        മുദാ വണങ്ങിടൂ (2) ...

-               തുടികൊട്ടാം...

 

  1. ശുഭം തരും അനാദിരൂപം

          സുഖംതരാന്‍ സുമാനസം സദാനമിച്ചിടും (2)

          ത്രിലോകനാഥനാം ദിവ്യനെ

          നിരാമയം ദയാമയം ചിരം ജപിച്ചിടും (2)

          ലോകമേ, നാകമേ, ഈശനെ വാഴ്ത്തിടൂ (2)

          ശുഭം തരും അനാദിരൂപം

          സുഖംതരാന്‍ സുമാനസം സദാനമിച്ചിടും

          സദാനമിച്ചിടും  (2) ...

 

         തുടികൊട്ടാം ശ്രുതിമീട്ടാം

         കളിയാടാം സ്തുതിപാടാം (2)

         പൊന്നണി പൂഞ്ചിറകിന്‍ തളിര്‍ വീശി

         മാലാഖ പാടുകയായ് താഴ്വരയില്‍ (2)

         ആ ഗാനം മനോഹരം, അതിനീണം പ്രിയങ്കരം

         ശ്രീയേശു തന്‍ വദനം, ശ്രീസൂനം സനാതനം.

-               തുടികൊട്ടാം...

  •  കാലം അനുസ്മരിക്കുന്ന കേരളത്തനിമയുള്ള അമല്‍ദേവ്-ആര്‍.കെ. കൂട്ടായ്മയുടെ  ഈണത്തിന് നന്ദി! അതുപോലെ Sing India-യുടെ ഗായകരെയും സ്നേഹത്തോടെ ഓര്‍ക്കുന്നു. അഭിനന്ദനങ്ങള്‍!