സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / വചനസമീക്ഷ

ദൈവത്തിന്റെ തലോടല് തിരിച്ചറിയാത്തവര് നഷ്ടപ്പെട്ട ആടുകള്, പാപ്പാ


കാസാ സാന്താമാര്ത്താ പേപ്പല് വസതിയിലെ കപ്പേളയില് ഡിസംബര് 6, ചൊവ്വാഴ്ച അര്പ്പിച്ച പ്രഭാതബലിമധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്സീസ് പാപ്പാ.  നഷ്ടപ്പെട്ട ആടിനെക്കുറിച്ചുള്ള സുവിശേഷഭാഗം (മത്താ 18:12-14) വ്യാഖ്യാനിച്ചുകൊണ്ടു പാപ്പാ പറഞ്ഞു:  നഷ്ടപ്പെട്ട ആടിന്റെ പ്രതീകമാണ് യൂദാസ്.  എപ്പോഴും ആത്മാവില് കയ്പു സൂക്ഷിച്ചിരുന്ന മനുഷ്യന്.  യൂദാസ് ഒരിക്കലും സന്തോഷവാനായിരുന്നില്ല.  ഹൃദയത്തിലെ അന്ധകാരം ആട്ടിന്കൂട്ടത്തില്നിന്നും അയാളെ അകറ്റി.  രണ്ടുമുഖങ്ങളുള്ള ജീവിതം.  അത് വേദനാജനകമാണ്.  എന്നാല് ഈ നഷ്ടപ്പെട്ട ആടുകളോടും ദൈവത്തിനു വാത്സല്യമാണ്.  അവിടുന്ന് അലിവോടെ ഈ ആടുകളെ തേടുന്നു.  മൃദുലമായി അവിടുന്ന് അവരെ തലോടുന്നു.  ഈ തലോടല് അറിയാതെ പോകുന്നവരാണ് നഷ്ടപ്പെട്ട ആടുകള്.

ദൈവം ന്യായാധിപനാണ്. വിധിക്കുന്നതിനല്ല, നമ്മെ രക്ഷിക്കാനായി എല്ലാ ശ്രമവും ചെയ്യുന്ന ന്യായാധിപന്. എന്നാല് യൂദാസ് കര്ത്താവില്നിന്ന് ഓടിയകലുകയാണ്.  നഷ്ടപ്പെട്ട ആടിനെ നമ്മള് മനസ്സിലാക്കണം. എന്തെന്നാല്‍, ഈ നഷ്ടപ്പെട്ട ആടുകളിലുള്ള ചിലതൊക്കെ നമ്മിലുമുണ്ട്.  കര്ത്താവു ശക്തിയോടുകൂടി ആഗതനാകുന്നതിനെ അനുസ്മരിക്കുന്ന ഈ കാലത്തില് നമ്മെ വാത്സല്യപൂര്വം തലോടുന്ന അവിടുത്തെ ശക്തിയില്, നമ്മെ രക്ഷിക്കുന്ന അവിടുത്തെ ശക്തിയില്, നമുക്കു സന്തോഷിക്കാം.  നമ്മുടെ മുറിവുകളും പാപങ്ങളും യാഥാര്ഥ്യബോധത്തോടെ നമുക്ക് അംഗീകരി ക്കാം. പാപ്പാ ഇപ്രകാരമാണ് തന്റെ സന്ദേശം ഉപസംഹരിച്ചത്: നമ്മെ ആശ്വസിപ്പിക്കാന് വരുന്ന കര്ത്താവിനെ കാത്തിരിക്കാം.  അവിടുന്നു നല്ലവനാണ്, അവിടുന്നു നമുക്കുവേണ്ടി അവിടുത്തെ ജീവന് നല്കിയവനാണ്.