സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / ലോകം

സെപ്തംബര്‍ 11-ന്‍റെ ഓര്‍മ്മയില്‍ ഒരു സമാധാന ആഹ്വാനം


ആയിരങ്ങളുടെ ജീവന്‍ അപഹരിക്കുകയും  അനേകരെ  മുറിപ്പെടുത്തുകയും ചെയ്ത അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിനുനേരെ (Twin Towers) ഉണ്ടായ ഭീകരാക്രമണത്തിന്‍റെ  15-ാം വാര്‍ഷികമാണ് അടുത്തുവരുന്ന സെപ്തംബര്‍ 11.

പരസ്പരമുള്ള ഭീതിയുടെയും മുന്‍വിധിയുടെയും ഭിത്തികള്‍ ഭേദിച്ച്, മതങ്ങള്‍ തമ്മില്‍ ഇനിയും കൈകോര്‍ത്തു നീങ്ങിക്കൊണ്ട് സമാധാനം വളര്‍ത്തണം എന്ന അഭ്യര്‍ത്ഥനയാണ് അറബിനാടുകളിലെ ജനങ്ങളുടെ പേരിലുള്ള രാജ്യാന്തര പ്രസ്ഥാനം (Arab World Communities) സെപ്തംബര്‍ 6-ന് ഇറക്കിയ പ്രസ്താവനയിലൂടെ നടത്തിയത്.

സെപ്തംബര്‍ 11-ാം തിയതിയും, 12-ാം തിയതി മുസ്ലീം സഹോദരങ്ങള്‍ ‘ഈദ്’ തിരുനാള്‍ ആഘോഷിക്കുന്ന ദിനത്തിലും ഇറ്റലിയിലെ മോസ്ക്കുകള്‍ സകലര്‍ക്കുമായി തുറന്നിട്ടുകൊണ്ടും, സന്ദര്‍ശനത്തിനുള്ള അവസരം നല്കിക്കൊണ്ടും മതങ്ങള്‍ തമ്മിലുള്ള ദുരൂഹതയുടെയും സങ്കുചിത മനോഭാവത്തിന്‍റെയും രീതികള്‍ മറന്ന്, ഭീകരതയുടെ അനുസ്മരണ ദിനത്തില്‍ സൗഹാര്‍ദ്ദത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം പങ്കുവയ്ക്കണമെന്ന് ഇറ്റലിയിലെ സംസ്ക്കാരങ്ങളുടെ കൂട്ടായ്മ - Alliance of Civilization – പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. 

The Letter to the Pope by Foad Aodi for the organization