സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ഏഷ്യ

ലോകയുവജന മാമാങ്കത്തില്‍ ‘ജീസസ് യൂത്തി’ന്‍റെ സജീവസാന്നിദ്ധ്യം


കേരളത്തില്‍ പിറവിയെടുത്ത ‘ജീസസ് യൂത്ത്’ (Jesus Youth) അല്‍മായ പ്രസ്ഥാനം ലോക യുവജനമേളയുടെ  (World Youth Day) ആരംഭ കാലംമുതല്‍ അതില്‍ പങ്കെടുത്തിരുന്നു. ഇന്ന് 30 വിവിധ രാജ്യങ്ങളില്‍ വേരുപിടിച്ചിരിക്കുന്ന രാജ്യാന്തര പ്രസ്ഥാനമായി അത് വളര്‍ന്നു കഴിഞ്ഞു. 2016 മെയ് മാസത്തില്‍ ജീസസ് യൂത്തിനെ ഒരു പൊന്തിഫിക്കല്‍ അല്‍മായ സംഘടനയായി പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്തി.

ജൂലൈ 24-ന് ആരംഭിച്ച് 31-വരെ തിയതികളില്‍ പോളണ്ടിലെ ക്രാക്കോയില്‍ സംഗമിക്കുന്ന ലോകയുവജന മേളയില്‍ ജീസസ് യൂത്തിന്‍റെ 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.  27, 28, 29 ബുധന്‍, വ്യാഴം വെള്ളി ദിവസങ്ങളില്‍ ക്രാക്കോയിലെ വിവിധ വേദികളിലായി നടക്കുന്ന യുവജനങ്ങളുടെ മതബോധന പരിപാടികളില്‍ ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ ‘ആനിമേറ്റേഴ്സാ’യി സഹായിക്കും.

28-ാം തിയതി ക്രാക്കോയിലെ ബൊളോനിയ പാര്‍ക്കില്‍  (Bolonia Park) പാപ്പാ ഫ്രാന്‍സിസിനോട് ചേര്‍ന്നുള്ള യൂവജനങ്ങളുടെ ജപമാല സമര്‍പ്പണത്തില്‍ രണ്ടു രഹസ്യങ്ങള്‍ക്ക് ജീസസ് യൂത്ത് അംഗങ്ങള്‍ നേതൃത്വംനല്കും. ജൂലൈ 30-ാം തിയതി ശനിയാഴ്ച വൈകുന്നേരം  ക്രാക്കോയിലെ കാരുണ്യത്തിന്‍റെ വേദിയില്‍ (Campus Misericoridiae) പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കുന്ന ജാഗരപ്രാര്‍ത്ഥനയിലും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദകര്‍മ്മത്തിലും ജീസസ് യൂത്തിന്‍റെ ‘റെക്സ് ബാന്‍ഡ്’ ഇംഗ്ലിഷ് ഗീതങ്ങള്‍ക്ക് നേതൃത്വം നല്കും. ജൂലൈ 31-ാം തിയതി ഞായറാഴ്ച മേളയുടെ ഉച്ചകോടിയായി പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ (Campus Misericoridiae-യില്‍) അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തിലെ ഇംഗ്ലിഷ് ഗീതങ്ങള്‍ക്ക് ‘റെക്സ് ബാന്‍ഡ്’ നേതൃത്വം നല്‍കും. യുവജനങ്ങളെ പങ്കെടുപ്പിക്കത്തക്ക വിധത്തില്‍ അറിയപ്പെട്ട ആരാധനക്രമ ഗീതിങ്ങളായിരുക്കും ആലപിക്കുന്നത്.

ടൊറോന്‍റോ, ചിക്കാഗോ, ന്യൂജേഴ്സി എന്നീ നഗരങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ് ജീസസ് യൂത്തിന്‍റെ സംഗീത-കലാ സംഖ്യമായ റെക്സ് ബാന്‍ഡ് (Rex Band) മേളയ്ക്കായി ക്രാക്കോ നഗരത്തില്‍ എത്തിച്ചേരുന്നത്. മേളയിലെ പങ്കാളിത്തം കൂടാതെ പോളണ്ടിലെ മറ്റു സ്ഥാപനങ്ങളിലേയ്ക്കും യൂണിവേഴ്സിറ്റികളിലേയ്ക്കും റെക്സ് ബാന്‍ഡ് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. പാപ്പാ ഫ്രാന്‍സിസ് മുന്നോട്ടുവച്ച കാരുണ്യത്തിന്‍റെ വിളി ഉള്‍ക്കൊണ്ട് റെക്സ് ബാന്‍റിന്‍റെ സൃഷ്ടിയായ ‘ON MY KNEES’  ‘മുട്ടിന്മേല്‍...’  എന്ന ഇംഗ്ലിഷ് ഗാനശേഖരം ( audio Album the musical response to the call of Pope Francis to rediscover God’s mercy in today’s World) മേളയില്‍ പ്രകാശനംചെയ്യും.

വിവിധ രാജ്യങ്ങളില്‍നിന്നായി ജീസസ് യൂത്തിന്‍റെ 700 പ്രതിനിധികള്‍ ക്രാക്കോയിലെത്തും. അതില്‍ 273-പേര്‍ ‘വിശുദ്ധനായ ജോണ്‍ പോള്‍ പാപ്പായുടെ കാലടികളില്‍’ എന്ന പേരിലാണ് യുവജന സംഗമത്തിന്‍റെ 25-ാം വാര്‍ഷിക മേളിയില്‍ പങ്കെടുക്കുന്നത്. 

ജീസസ് യൂത്തിന്‍റെ സ്ഥാപക അംഗങ്ങളില്‍ ഒരാളും കോര്‍ഡിനേറ്ററുമായ മനോജ് സണ്ണി വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ (e-mail) പ്രസ്താവനയിലൂടെയാണ് മേല്‍പ്രസ്താവിച്ച കാര്യങ്ങള്‍ അറിയിച്ചത്. ലോക യുവജനമേളയുടെ (World Youth Day) സംഘാടക സമിതി അംഗങ്ങളില്‍ ഒരാളുമാണ് മനോജ് സണ്ണി.