സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ഏഷ്യ

കര്‍ദ്ദിനാള്‍ ക്ലീമിസ് ഇനിയും ഭാരതസഭയെ നയിക്കും


കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബാംഗളൂരിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ വേദിയില്‍ മാര്‍ച്ച് 9-ാം തിയതി ബുധനാഴ്ച സമ്മേളിച്ച ദേശീയ മെത്രാന്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനമാണ് ഇപ്പോള്‍ പ്രസിസന്‍റു പദം അലങ്കരിക്കുന്ന കര്‍ദ്ദിനാളിനെ രണ്ടു വര്‍ത്തേക്കുകൂടി തല്‍സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തതെന്ന് സി.ബി.സി.ഐ.-യുടെ (Catholic Bishops Conference of India) പ്രസ്താവന അറിയിച്ചു.

സീറോമലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, തിരുവനന്തരപുരം മലങ്കര അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ക്ലീമിസ് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (Kerala Catholic Bishops Council – KCBC) പ്രസിഡന്‍റുമാണ്.

തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷിപ്പ് ആന്‍ഡ്രൂസ് താഴത്തിനെയും ഗോവയുടെ പാത്രിയര്‍ക്കിസ്, ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരിയെയും ദേശീയ മെത്രാന്‍ സംഘത്തിന്‍റെ വൈസ്- പ്രസിഡന്‍റുമാരായും സമ്മേളനം നിയമിച്ചു. കൂടാതെ റാഞ്ചി അതിരൂപതയുടെ സഹായമെത്രാന്‍, ബിഷപ്പ് തിയദോര്‍ മസ്ക്കെരാനസിനെ സെക്രട്ടറി ജനറലായും ദേശീയ സമിതിയുടെ 32-ാം സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി.