സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / ഏഷ്യ

സുസ്ഥിരവികസന അജന്ത 2030 ന് പിന്തുണയേകുക


     ജനങ്ങളില്‍ കേന്ദ്രീകൃതവും സകലരെയും ഉള്‍ക്കൊള്ളുന്നതുമായ സുസ്ഥിരവികസന അജന്ത 2030 നടപ്പാക്കുന്നതിനാവശ്യമായ പിന്തുണയേകണമെന്ന്, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സാ.

     ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സാമൂഹ്യവികസനസമിതിയുടെ  അമ്പത്തിനാലാം യോഗത്തെ അടുത്തയിടെ അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍ സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

     ലോകത്തിന്‍റെ പല ഭാഗങ്ങളിലും സാമ്പത്തികവളര്‍ച്ചാനിരക്ക് ഉയരുകയും മന്ദീഭവിച്ച സാമ്പത്തിക രംഗം വീണ്ടുമുണരുകയും ചെയ്തിട്ടുണ്ടെങ്കിലും സാമൂഹ്യ പുരോഗതിയില്‍ അസന്തുലിതാവസ്ഥ പ്രകടമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔത്സാ പറയുന്നു.

സാമൂഹ്യ അസമത്വങ്ങളെയും കമ്പോളനിലവാരത്തില്‍ പിന്നിലാക്കപ്പെട്ടവരുടെ പരിതാപകരമായ അവസ്ഥളെയും ഇല്ലായ്മ ചെയ്യുന്നതിന് ഉചിതമായ സാമൂഹ്യ നയങ്ങള്‍ അനിവാര്യമാണെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലാവസ്ഥവ്യതിയാനം, സാമ്പത്തിക ഭക്ഷ്യ ഊര്‍ജ്ജ പ്രതിസന്ധികളുടെ ആവര്‍ത്തനം എന്നിവ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന രംഗത്തുണ്ടായിട്ടുള്ള പൂരോഗതിയെയും മാനവ വികസനത്തെയും ബലഹീനമാക്കുന്ന അപകടത്തെക്കുറിച്ചും ആര്‍ച്ചുബിഷപ്പ് ഔത്സാ സൂചിപ്പിച്ചു.