സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

വികസനം കുടുംബങ്ങളെ കേന്ദ്രീകരിച്ചാവണമെന്ന് വത്തിക്കാന്‍


വികസനം കുടുംബങ്ങളെ കേന്ദ്രീകരിച്ചാകണമെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ യുഎന്നില്‍ പ്രസ്താവിച്ചു.

സെപ്റ്റംബര്‍ 26-ാം തിയതി ശനിയാഴ്ച ഐക്യാരാഷ്ട്ര സംഘടയുടെ ജനറല്‍ അസംബ്ളിയില്‍ അവതരിപ്പിച്ച പ്രബന്ധത്തിലൂടെയാണ് ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വത്തിക്കാന്‍റെ നിലപാട് അവതരിപ്പിച്ചത്. 

കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതിയില്‍ സമൂഹത്തിന്‍റെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, മതാത്മകജീവിതം എന്നിങ്ങനെ എല്ലാ മേഖലകളും ഉള്‍ക്കൊള്ളുതുകൊണ്ടാണ്. 2030-തില്‍ പൂര്‍ത്തീകരിക്കണമെന്ന് യു.എന്‍. ലക്ഷൃംവയ്ക്കുന്ന സുസ്ഥിതി വികസന പദ്ധതികള്‍ കുടുംബങ്ങളെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് വത്തിക്കാന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

സമൂഹത്തിന്‍റെ സ്വാഭാവികവും അടിസ്ഥാനുവുമായ ഘടകം കുടുംബമാകയാല്‍ അത് സുസ്ഥിതി വികസനത്തിന്‍റെ പ്രഥമ പ്രയോക്താവും, ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ക്ക് ഐക്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും മാതൃയുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ സമര്‍ത്ഥിച്ചു.

കുടുബത്തിന്‍റെയും അവയുടെ അംഗങ്ങളുടെയും സുസ്ഥിതിക്കായുള്ള പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയുടെയും ആശയം ആഗോള ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പാതയില്‍ ക്ലിപ്തമായ മാതൃകയാണെന്നും മോണ്‍സീഞ്ഞോര്‍ ഗ്യാലഹര്‍ പ്രഭാഷണത്തില്‍ വിലയിരുത്തി. അതുപോലെ കുട്ടികളുടെ ക്ഷേമം, സ്ത്രീ-പുരുഷ സമത്വം, തൊഴില്‍-വിശ്രമ സമയത്തിന്‍റെ സന്തുലിതമായ ക്രമീകരണം, തലമുറകളുടെ സംഗമം അതില്‍നിന്നും ഉതിരുന്ന സാമൂഹ്യ-സാംസ്ക്കാരിക മേന്മ എന്നിവ പരിഗണിക്കുമ്പോള്‍ കുടുംബംതന്നെയാവണം സുസ്ഥിതി വികസന പദ്ധതികളുടെ കേന്ദ്രസ്ഥാനത്ത് എന്ന സഭയുടെ ദര്‍ശനം ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വിസ്തരിച്ചു പ്രഖ്യാപിച്ചു.

കുടുംബള്‍ചേര്‍ന്ന് കൂട്ടിയിണക്കേണ്ടതും, പരസ്പരം തുണയ്ക്കേണ്ടതും സാമൂഹ്യനന്മയും താല്പര്യവും ലക്ഷൃംവയ്ക്കേണ്ടതും, സകലരും പിന്‍തുണയ്ക്കേണ്ടതുമായ ‘മാനവികതയുടെ പൊതുഭവനമാണ് ഭൂമി’യെന്ന സഭയുടെ കാഴ്ചപ്പാട് മോണ്‍സീഞ്ഞോര്‍ ഗ്യാലഹര്‍ സമ്മേളനത്തില്‍ വ്യക്തമാക്കി.