സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

ലൂയി കബുര്‍ലോത്തോ വാഴ്ത്തപ്പെട്ട പദത്തിലെത്തി


വെനീസുകാരന്‍ വൈദികന്‍ ലൂയി കബുര്‍ലോത്തോ (1817-1897) വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

മെയ് 16-ാം തിയതി ശനിയാഴ്ച ഇറ്റലിയിലെ വെനീസില്‍ വച്ചാണ് ധന്യനായ വൈദികന്‍ ലൂയി കബുര്‍ലോത്തോ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കാര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വെനീസിലെ ഭദ്രാസന ദേവാലയത്തില്‍വച്ചു നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കുമദ്ധ്യേ ലൂയി കബര്‍ലോത്തോയെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി.

13-ാം നൂറ്റാണ്ടില്‍ വടക്കെ ഇറ്റലിയിലെ വെനീസ് അതിരുപതയില്‍ ഇടവക വികാരിയായിരുന്ന ലൂയി കബുര്‍ലോത്തോ ജീവിതവിശുദ്ധികൊണ്ടും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍കൊണ്ടും അജപാലന മേഖലയില്‍ ശ്രദ്ധേയനായിരുന്നു. യുവാക്കളുടെ വിദ്യാഭ്യാസത്തിനും, അവരുടെ ക്രിസ്തീയ രൂപീകരണത്തിനുവേണ്ടി അദ്ദേഹം വിദ്യാലയങ്ങളും ബോര്‍ഡിങ്ങുകളും സ്ഥാപിച്ചു. അജപാലന മേഖലയില്‍ തനിക്കു ലഭിച്ച തനിമയാര്‍ന്ന ദൗത്യം മുന്നോട്ടു കൊണ്ടുപോകുന്നതിന് വിശുദ്ധ യൗസേപ്പിതാവിന്‍റെ സന്ന്യാസിനികളുടെ സഭ പിന്നീ‌ട് (Congregation fo the Daughters of St. Joseph) സ്ഥാപിച്ചു.

സുവിശേഷ സ്നേഹത്തിന്‍റെയും ക്രിസ്തീയ മൂല്യങ്ങളുടെയും പതറാത്ത പ്രബോധനകനും, യുവജനങ്ങളുടെ തളരാത്ത വിദ്യാഭ്യാസ പ്രേഷിതനുമായിരുന്നു ധന്യനായ ലൂയി കബുര്‍ലോത്തോയെന്ന്, ജീവിത വിശുദ്ധിയെക്കുറിച്ച് കര്‍ദ്ദിനാള്‍ അമാത്തോ അഭിമുഖത്തില്‍ തിരുക്കര്‍മ്മങ്ങള‌ുടെ മദ്ധ്യേയുള്ള വചനസമീക്ഷയില്‍ പ്രസ്താവിച്ചു.

ധ്യന്യനായ കബര്‍ലോത്തോയുടെ ശ്രദ്ധേയമായ മൊഴികള്‍: “എനിക്ക് ആണിയും പണവും ഒരുപോലെയാണ്. പണത്തിന്‍റെ കുറവല്ല, സ്നേഹക്കുറവാണ് ജീവിതത്തെ വലയ്ക്കുന്നത്.”

“ദൈവഹിതം പറുദീസയാണ്. ദൈവത്തെ ഹൃദയത്തില്‍ സൂക്ഷിക്കുക, നല്ല ആശയങ്ങള്‍ മനസ്സിലും... പിന്നെ മനുഷ്യരുടെ പ്രശംസകള്‍ കാലിനു കീഴിലും....”