സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

കര്‍ദ്ദിനാള്‍ ച്യൂര്‍ക്കോട്ട് അന്തരിച്ചു പാപ്പാ അനുശോചിച്ചു


കര്‍ദ്ദിനാള്‍ ഷോണ്‍ ക്ലൗഡ് ച്യൂര്‍ക്കോട്ട് അന്തരിച്ചു. പാപ്പാ ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു. സഭയുടെ വിശ്വസ്ത ദാസനായിരുന്നു കര്‍ദ്ദിനാള്‍ ച്യൂര്‍ക്കോട്ടേയുടെ ആത്മാവ് ക്രിസ്തുവിന്‍റെ ഉത്ഥാനപ്രഭയില്‍ തിളങ്ങട്ടെയെന്ന്, മൊണ്ട്രിയാലിന്‍റെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ക്രിസ്ത്യന്‍ ലെപിന്‍ വഴി അയച്ച സന്ദേശത്തില്‍ പാപ്പാ പ്രാര്‍ത്ഥിച്ചു.

കാനഡിയിലെ മോണ്ട്രിയാല്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ച്യൂര്‍ക്കോട്ടേ 78-ാമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലാണ് അന്തരിച്ചത്.

കര്‍ദ്ദിനാള്‍ ച്യൂര്‍ക്കോട്ടേയുടെ നിര്യാണത്തോടെ ആഗോള സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 225- ആയി കുറയുകയാണ്. അതില്‍ 122-പേര്‍  സഭാ ഭരണത്തില്‍ വോട്ടവകാശമുള്ളവരും, മറ്റ് 103-പേര്‍ 80-വയസ്സിനുമേലെ  വേട്ടവകാശം ഇല്ലാത്തവരുമാണ്.