സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പരിപാടികള്‍

ആഗോള കര്‍മ്മലീത്താ സഖ്യം വിശ്വശാന്തിക്കായി പ്രാര്‍ത്ഥിക്കും


ലോക സമാധാനത്തിനായുള്ള കര്‍മ്മലീത്തരുടെ ഒരു മണിക്കൂര്‍ പ്രാര്‍ത്ഥനാ നിര്‍ദ്ദേശം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു.

അമ്മ ത്രേസ്യായുടെ 5-ാം ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് നിഷ്പാദുക കര്‍മ്മലീത്താ സഭയുടെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ കനീസ്ത്ര നിര്‍ദ്ദേശിക്കുന്ന ലോകസമാധാനത്തിനായുള്ള ഒരു മണിക്കൂര്‍ പ്രാര്‍ത്ഥന അംഗീകരിക്കുന്നതായി, പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ മാര്‍ച്ച് 26-ാം തിയതി വ്യാഴാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിയുടെ അന്ത്യത്തില്‍ പാപ്പാ പ്രസ്താവിച്ചു.

ലോകത്ത് ആളിപ്പടരുന്ന അധര്‍മ്മത്തിന്‍റെ അഗ്നിയെ ദൈവസ്നേഹാഗ്നി ശമിപ്പിക്കട്ടെയെന്നും, അതിന് ആവിലായിലെ അമ്മ ത്രേസ്യായുടെ മാദ്ധ്യസ്ഥ്യം നമുക്കു ലഭിക്കുവാന്‍ ഈ പ്രാര്‍ത്ഥനോദ്യമത്തെ താന്‍ പൂര്‍ണ്ണമനസ്സോടെ അംഗീകരിക്കുന്നതായും, സുപ്പീരിയര്‍ ജനറല്‍ കനീസ്ത്രയുടെയും മറ്റു കര്‍മ്മലീത്തരുടെയും സാന്നിദ്ധ്യത്തില്‍ പാപ്പാ പ്രസ്താവിച്ചു.