സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

കൊച്ചുത്രേസ്യാ പുണ്യവതിയുടെ മാതാപിതാക്കള്‍ വിശുദ്ധപദംചൂടുന്നു


മാര്‍ച്ച് 18-ാം തിയതി ബുധനാഴ്ച രാവിലെ വിശുദ്ധരുടെ നാമകരണ നടപടികല്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പാപ്പാ ഫ്രാന്‍സിസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സമര്‍പ്പിച്ച ഡിക്രി പ്രകാരം ഈ വാഴ്ത്തപ്പെട്ടവരുടെ മാദ്ധ്യസ്ഥ്യത്താല്‍ ലഭിച്ച അത്ഭുത രോഗശാന്തികള്‍ പാപ്പാ അംഗീകരിച്ചതോടെയാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ ഫ്രാന്‍സിലെ ലൂയി മാര്‍ട്ടിന്‍ (1823-1894), മരിയ സെലീന (1831-1877) എന്നീ വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധിയുടെ കിരീടിമണിയുവാന്‍ യോഗ്യരാകുന്നത്.

കൂടാതെ ഡിക്രിപ്രകാരം മറ്റ് ഏഴു ദൈവദാസരുടെ വീരോചിത പുണ്യങ്ങളും പാപ്പാ  അംഗീകരിക്കുകയുണ്ടായി.

1. ഇറ്റലിക്കാരന്‍ - ഇടവക വൈദികനും ലൂര്‍ദ്ദിലെ അമലോത്ഭവനാഥയുടെ സഹോദരിമാരുടെ സഭാസ്ഥാപകനുമായ - ദൈവദാസന്‍ ഫ്രാന്‍സിസ് ഗത്തോലാ (1822-1877).

2. ബോസ്നിയ-ഹെര‍സഗോവിനാ സ്വദേശി – ഈശോ സഭയിലെ യുവവൈദീകാര്‍ത്ഥി, ദൈവദാസന്‍ പീറ്റര്‍ ബാര്‍ബേറിക് (187-1897).

3. അയര്‍ലണ്ടിലെ ഉപവകളുടെ സഹോദിരകളുടെ സമൂഹത്തിന്‍റെ സ്ഥാപക, ദൈവദാസി  മരിയ ഐക്കന്‍ഹെഡ് (1874-1897).

4. ഇറ്റലിക്കാരി – വിശുദ്ധ യൗസേപ്പിതാവിന്‍റെ പുണ്യഗേഹം പ്രസ്ഥാനത്തിന്‍റെയും, കര്‍ത്താവിന്‍റെ വിനീത ദാസികളുടെ സന്ന്യസമൂഹത്തിന്‍റെ സ്ഥാപകയുമായ ദൈവദാസി എലിസബത്ത് ബാള്‍ദോ (1862-1926).

5. പോളണ്ടുകാരി –  വിശുദ്ധ ബെനഡിക്ടിന്‍റെയും കുരിശിന്‍റെയും സമാരിറ്റന്‍ സോഹദരികളുടെ സഭാ സ്ഥാപകയായ ദൈവദാസി ക്രിസ്തുവിന്‍റെ പീഡകളുടെ വിന്‍ചേന്‍സാ (1900-1937).

6. സ്പെയിന്‍കാരി –ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗവും, കുരിശിന്‍റെ വിശുദ്ധ മേരിയുടെ നാമത്തിലുള്ള മാഡ്രിഡിലെ സന്ന്യാസാശ്രമത്തിന്‍റെ ശ്രേഷ്ഠയുമായിരുന്ന ദൈവദാസി ജൊവാന്നാ ക്രോസ് (1481-1534).

7. ഇറ്റലിയില്‍ ട്യൂനിലുള്ള – അല്‍മായസ്ത്രീ ദൈവദാസി മരിയ ഓര്‍സൊലാ ബസ്സോണെ (1954-1970).

നാമകരണ നടപടിക്രമങ്ങളനുസരിച്ച് മേല്പറഞ്ഞ 7 ദൈവദാസരും ഇനി ധന്യരെന്ന് വിളിക്കപ്പെടും.