സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

പാവങ്ങളുടെ ദൈവരാജ്യപ്രഘോഷകന്‍ രക്തസാക്ഷിയായ റൊമേരോ


പാവങ്ങള്‍ക്കിടയിലെ ദൈവരാജ്യ പ്രഘോഷകനായിരുന്നു രക്തസാക്ഷിയായ, ഓസ്കര്‍ റൊമേരോയെന്ന്, നാമകരണ നടപടിക്രമങ്ങളുടെ പോസ്റ്റുലേറ്റര്‍ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ പ്രസ്താവിച്ചു. ഫെബ്രുവരി 3-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്, ഇപ്പോള്‍ കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി സേവനമനുഷ്ഠിക്കുന്ന ആര്‍ച്ചുബിഷപ്പ പാലിയ ഇങ്ങനെ പ്രസ്താവിച്ചത്.

മുന്‍പാപ്പാ ബനഡിക്ടിന്‍റെ കാലത്ത് തുടക്കമിട്ട വളരെ നീണ്ട പരിശോധനയുടെയും നടപടിക്രമങ്ങളുടെയും അന്ത്യത്തിലാണ് ‘പാവങ്ങള്‍ക്കായുള്ള പാവപ്പെട്ട സഭ’ വിഭാവനംചെയ്യുന്ന, ലാറ്റനമനേരിക്കന്‍ സ്വദേശിയായ പാപ്പാ ഫ്രാന്‍സിസ് പാവങ്ങളുടെ പടത്തലവനെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ രക്ഷസാക്ഷിത്വം അംഗീകരിക്കാന്‍ ഇടയായതെന്നും അത് ദൈവപരിപാലനായായിട്ടാണ് താന്‍ കാണുന്നതെന്നും നാമകരണ നടപടി ക്രമങ്ങളുടെ ഉത്തരവാദിത്തം വഹിച്ചിട്ടുലള്ള  ആര്‍ച്ചുബിഷപ്പ് പാലിയ അഭിമുഖത്തില്‍സാക്ഷപ്പെടുത്തി.