സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / ലോകം

സമര്‍പ്പിതരുടെ ആഗോളദിനം ഫെബ്രുവരി രണ്ട്


ഫെബ്രുവരി 2-ാം തിയതി സമര്‍പ്പിത ജീവിതത്തിന്‍റെ ആഗോളദിനം ആചരിക്കപ്പെടും. ഫെബ്രുവരി 2-ാം തിയതി ആഗോളസഭയില്‍ ആചരിക്കപ്പെടുന്ന കര്‍ത്താവിന്‍റെ സമര്‍പ്പണ തിരുനാളിലാണ് സമര്‍പ്പണജീവിതത്തിന്‍റെ 19-ാമത് ആഗോളദിനം ആചരിക്കപ്പെടുന്നത്.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിട്ടുള്ള സമര്‍പ്പണ ജീവിത വര്‍ഷാചരണത്തില്‍ സംഗമിക്കുന്ന കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുനാളും സമര്‍പ്പിതരുടെ ദിവസവും ആണിതെന്ന വസ്തുത ഈ ദിവസത്തെ കൂടുതല്‍ സവിശേഷമാക്കുന്നു. 2-ാം തിയതി തിങ്കാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍്സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എത്തുന്ന സന്ന്യാസസഭകളുടെ അധികാരികളും പ്രതിനിധികളും പങ്കെടുക്കുമെന്ന് സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.  

ദിവ്യബലിമദ്ധ്യേ സന്ന്യസ്തരെ അഭിസംബോധനചെയ്ത് പാപ്പാ സന്ദേശം നല്കും.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സന്ന്യാസ ജീവിതത്തെ ആധാരമാക്കി പ്രബോധിപ്പിച്ച പ്രത്യേക പ്രമാണരേഖ, Perfectae Caritatis-ന്‍റെ 50-ാം വാര്‍ഷീകാവസരം കണക്കിലെടുത്തുകൊണ്ടാണ്, 2014 നവംബര്‍ 20-ാം തിയതി, ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് സന്ന്യാസജീവിത വര്‍ഷത്തിന് സഭയില്‍ തുടക്കം കുറിച്ചത്.  

2016- ഫെബ്രുവരി 2-ാം തിയതി ആചരിക്കുന്ന കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുനാളില്‍  ആഗോള സന്ന്യാസജീവിത വര്‍ഷം സമാപനം കുറിക്കും.