സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / ഏഷ്യ

സന്ന്യസസമര്‍പ്പണം ദൈവസ്നേഹത്തിന്‍റെ സന്തോഷപ്രചാരണം


ദൈവത്തിന്‍റെ രക്ഷണീയ പദ്ധതിയില്‍ സന്തോഷത്തോടെയുള്ള സമര്‍പ്പണമാവണം സന്ന്യാസ ജീവിതമെന്ന്, ഭാരതത്തിലെ സന്ന്യസ്തരുടെ സംഘടയുടെ (Catholic Relgious of India-യുടെ)  ജനറല്‍ സെക്രട്ടറി, ഫാദര്‍ ജോ മന്നത്ത് പ്രസ്താവിച്ചു. ആഗോള സഭ ആചരിക്കുന്ന സന്ന്യാസജീവിത വര്‍ഷാചരണത്തോട് അനുബന്ധിച്ച് ജനുവരി 24-മുതല്‍ ഡല്‍ഹിയിലെ സിആര്‍ഐ കേന്ദ്രത്തില്‍ ആരംഭിച്ച സന്ന്യസ്തരുടെ നവീകരണ പരിപാടിയിലാണ് മനഃശാസ്ത്ര വിദഗ്ദ്ധന്‍ കൂടിയായ ഫാദര്‍ മന്നത്ത് ഇങ്ങനെ പ്രസ്താവിച്ചത്.

മനുഷ്യന്‍റെ സഹായത്തിനും രക്ഷയ്ക്കുമായി എത്തുന്ന സന്തോഷപൂര്‍ണ്ണമായ ദൈവികസാന്നിദ്ധ്യംപോലെ അനുഭവവേദ്യമാകേണ്ടതാണ് ജനങ്ങളുടെ വിവിധ ജീവിത മേഖലകളിലുള്ള സന്ന്യസമര്‍പ്പണെന്നന് രൂപീകരണ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഫാദര്‍ മന്നത്ത് ഉദ്ബോധിപ്പിച്ചു.

ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതാനുഷ്ഠാനങ്ങളിലൂടെ സ്ത്രീപുരുഷന്മാര്‍ ക്രിസ്ത്വാനുകരണത്തിലൂടെ മനുഷ്യസേനവനത്തിനായി സ്വയം സമര്‍പ്പിക്കുന്ന അഭൂതപൂര്‍വ്വവും ശ്രേഷ്ഠവുമായ വിശ്വാസ പാരമ്പര്യത്തിന്‍റെ നീണ്ട ചരിത്രമാണ് സന്ന്യാസജീവിതം വെളിപ്പെടുത്തുന്നതെന്ന് ഫാദര്‍ മന്നത്ത് നിരീക്ഷിച്ചു.

സമൂഹത്തെ ഉണര്‍ത്തുന്ന പുളിമാവായും മലമുകളില്‍ സ്ഥാപിതമായ നഗരമായും സന്ന്യസ്തര്‍ സാധാരണ മനുഷ്യജീവിതങ്ങളെ തങ്ങളുടെ സമര്‍പ്പണത്തിന്‍റെ ക്രിയാത്മകതയിലൂടെ തട്ടിയുണര്‍ത്തുകയും പ്രകാശിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ സ്നേഹത്തിനും അവിടുന്ന നല്കിയ വിളിക്കും പ്രതിനന്ദിയായി വ്യക്തി പ്രകടമാക്കേണ്ട സമര്‍പ്പണമാണ്  വിശ്വസ്തതയുള്ള ഫലദായകത്വമായി തെളിയേണ്ടതെന്ന് ഫാദര്‍ മന്നത്ത് ആമുഖപ്രഭാഷണത്തില്‍ ആഹ്വാനംചെയ്തു.