സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / ഏഷ്യ

പാപ്പായുടെ ബഹുമാനാര്‍ത്ഥം അറുന്നൂറ്റിപന്ത്രണ്ട് രാഷ്ട്രീയതടവുകാരെ ശ്രീലങ്ക മോചിപ്പിച്ചു


ശ്രീലങ്ക 612 രാഷ്ട്രീയ തടവുകാരെ മാപ്പുനല്കി, മോചിപ്പിച്ചു. പാപ്പാ ഫ്രാന്‍സിസിനോടുള്ള ആദരവിന്‍റെയും രാഷ്ട്രം അനുരഞ്ജന മാര്‍ഗ്ഗം സ്വീകരിക്കുന്നതിന്‍റെയും പ്രതീകമായിട്ടാണ് 575 പുരുഷന്മാരും 37 സ്ത്രീകളും അടങ്ങുന്ന രാഷ്ട്രീയ തടവുകാരെ രാഷ്ട്രത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജയിലുകളില്‍നിന്നും മോചിപ്പിച്ചതായി പ്രസിഡന്‍റ് മൈത്രിപാല സിരിസേന കൊളംമ്പോയില്‍ പ്രസ്താവിച്ചു. ജനുവരി 15-ാം തിയതി വ്യാഴാഴ്ച രാവിലെ പ്രസിദ്ധപ്പെടുത്തിയ സുപ്രീംകോടതിയുടെ പ്രസ്താവനയിലൂടെ സര്‍ക്കാരിന്‍റെ ഉത്തരവ് മാധ്യമങ്ങളെയും ജനങ്ങളെയും നീതികാര്യങ്ങള്‍ക്കായുള്ള മന്ത്രി, വിജയദാസ രാജപക്ഷെയും സ്ഥിരീകരിച്ചു.