സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ.

ഉഡുപ്പി പുതിയ രൂപത


16 ജൂലൈ 2012, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ണ്ണാടകയില്‍ പുതിയ രൂപത സ്ഥാപിച്ചു. മാംഗ്ലൂര്‍ രൂപത വിഭജിച്ചാണ് പുതിയ ഉഡുപ്പി രൂപതയ്ക്കു രൂപം നല്‍കിയിരിക്കുന്നത്. ഉഡുപ്പി രൂപതയുടെ പ്രഥമ മെത്രാനായി ഷിമോഗ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെറാള്‍ഡ് ഐസക്ക് ലോബോയെ മാര്‍പാപ്പ നിയമിച്ചു.
കര്‍ണ്ണാടകയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗത്തു സ്ഥിതിചെയ്യുന്ന ഉഡുപ്പി ജില്ലയില്‍ 3.500.75 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി വ്യാപിച്ചു കിടക്കുന്ന പുതിയ രൂപതയില്‍ ഒരു ലക്ഷത്തിലേറെ കത്തോലിക്കരുണ്ട്. ബാംഗ്ലൂര്‍ അതിരൂപതയുടെ കീഴിലുള്ള ഉഡുപ്പി രൂപതയിലെ 46 ഇടവകകളിലായി 58 രൂപതാ വൈദികരും 28 സന്യാസ വൈദികരും 225 സന്യാസിനികളും സേവനമനുഷ്ഠിക്കുന്നു. കല്യാണ്‍പൂരിലെ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ നാമധേയത്തിലുള്ള ഇടവക ദേവാലയം (Our Lady of Miracles) രൂപതയുടെ ഭദ്രാസന ദേവാലയമായിരിക്കും.