സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

കുടുംബങ്ങളുടെ ആഗോളസംഗമം ഡബ്ലിന്‍ ഒരുങ്ങുന്നു!

ഐറിഷ് കുടുംബങ്ങളും ആര്‍ച്ചുബിഷപ്പ് മാര്‍ടിനും പാപ്പായ്ക്കൊപ്പം - AP

20/07/2018 19:31

ആഗോള കുടുംബസംഗമത്തെക്കുറിച്ച്
ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിന്‍, ഡബ്ലിന്‍ അതിരൂപതാദ്ധ്യക്ഷന്‍.


പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധന ശൈലി കുടുംബങ്ങള്‍ക്ക് ഹൃദ്യമാകുമെന്ന് അയര്‍ലണ്ടിലെ ഡബ്ലിന്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ടിന്‍ പ്രസ്താവിച്ചു.  ആഗസ്റ്റ് 25-Ɔο തിയതി ശനിയാഴ്ച‍ ഡബ്ലിന്‍ നഗരത്തിലെ കോക്ക് പാര്‍ക്കിലും, 26-Ɔο തീയതി ഞായറാഴ്ച നോക്ക് മൈതാനിയിലും പാപ്പാ ഫ്രാന്‍സിസിനോടൊപ്പം അരങ്ങേറുന്ന കുടുംബങ്ങളുടെ ആഗോള സംഗമത്തെയും സമൂഹ ബലിയര്‍പ്പണത്തെയും കുറിച്ചു  ജൂലൈ 20-Ɔο തീയതി വെള്ളിയാഴ്ച നല്കിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

1979-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അര്‍ലണ്ട് സന്ദര്‍ശിച്ചതിനുശേഷമുള്ള നീണ്ട ഇടവേളയ്ക്കുശേഷം എത്തുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം കുടുംബങ്ങള്‍ക്കും അയര്‍ലണ്ടിനും നവചൈതന്യമേകും. കുടുംബങ്ങളുടെ അനുദിന ജീവിതപാത തെളിയിക്കുന്ന കാരുണ്യത്തിന്‍റെ ഒരു നവസംസ്ക്കാരം സൃഷ്ടിക്കുന്നതാകും ഈ സംഗമമെന്നും ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.     

ക്രോക്ക് പാര്‍ക്കില്‍ (Krock Park) പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങള്‍ക്കു നല്കുന്ന പ്രഭാഷണത്തോടൊപ്പം, ആയിരത്തിലേറെ കലാപ്രതിഭകള്‍ പങ്കെടുക്കുന്ന വന്‍-സാംസ്ക്കാരിക സംഗമവും അരങ്ങേറും. ഞായറാഴ്ച രാവിലെ അത് നോക്ക് മൈതാനിയില്‍ (Knock Stadium) ബലിവേദിയിലെ കുടുംബങ്ങളുടെ ഭക്തിനിര്‍ഭരമായ സ്നേഹസമര്‍പ്പണമായും പരിണമിക്കും. സംഘാടക സമിതിയുടെ ചുക്കാന്‍ പിടിക്കുന്ന ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ വിശദീകരിച്ചു.


(William Nellikkal)

20/07/2018 19:31