സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

Humanae Vitae “മനുഷ്യജീവന്‍” ചാക്രികലേഖനത്തിന് 50 വയസ്സ്

ജീവനുവേണ്ടി

19/07/2018 20:27

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ Humanae Vitae “മനുഷ്യജീവന്‍” എന്ന പ്രബോധനത്തിന് 50 വയസ്സ്. 25 ജൂലൈ 1968-ലാണ് പുണ്യശ്ലോകനായ പോള്‍ ആറാമന്‍ ഇത് പ്രബോധിപ്പിച്ചത്. മനുഷ്യസ്നേഹം, ലൈംഗികത, ജീവന്‍ എന്നിവയെക്കുറിച്ചുള്ള ആദ്യമായൊരു ഔദ്യോഗിക സഭാപ്രബോധനമായിരുന്നത്.  

പോള്‍ ആറാമന്‍ പാപ്പായുടെ ഏഴാമത്തെയും അവസാനത്തെയും ഔദ്യോഗിക പ്രബോധനമായിരുന്ന വിവാദമുയര്‍ത്തിയ Humanae Vitae “മനുഷ്യജീവന്‍” എന്ന ചാക്രിക ലേഖനം. ആധുനിക കാലഘട്ടത്തില്‍ ഗര്‍നിരോധനോപാധിയായി ഗുളികള്‍ (Contraceptives) ഇറങ്ങയതോടെ ജീവനോടുള്ള സഭയുടെ നിലപാടും ആദരവും ശക്തമായി പ്രഖ്യാപിച്ച പ്രമാണരേഖയാണിത്.

വളരെ സങ്കീര്‍ണ്ണമായ ജീവനെയും മനുഷ്യന്‍റെ ലൈഗിംകതയെയും കുറിച്ച് ആദ്യമായൊരു പത്രോസിന്‍റെ പിന്‍ഗാമി തുറന്നു സംസാരിച്ച സഭാപഠനവുമായിരുന്നു വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ഈ പ്രമാണരേഖ - “മനുഷ്യജീവന്‍”. രാഷ്ട്രീയമായി തെറ്റെന്ന് ലോകം പൊതുവെ പറഞ്ഞ് പുച്ഛിച്ചപ്പോഴും, ജീവനോടുള്ള ആദരവും മനുഷ്യന്‍റെ അന്തസ്സും ഉയര്‍ത്തിപ്പിടിച്ച എക്കാലത്തെയും സഭാപ്രബോധനമായി മാറി... Humanae Vitae “മനുഷ്യജീവന്‍”!


(William Nellikkal)

19/07/2018 20:27