സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിവാഹം ആശീര്‍വ്വദിച്ചു

പ്രാര്‍ത്ഥനയില്‍ - REUTERS

17/07/2018 19:55

സ്വിസ് ഗാര്‍ഡിന്‍റെ വിവാഹത്തിന് പാപ്പാ ഫ്രാന്‍സിസ് കാര്‍മ്മികനായി.

വിശുദ്ധ സ്റ്റീഫന്‍ അബിസ്സീനിയുടെ നാമത്തില്‍ വത്തിക്കാന്‍ തോട്ടത്തിലുള്ള ചെറിയ ദേവാലയത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിവാഹം ആശീര്‍വ്വദിച്ചത് ജൂലൈ 7-Ɔο തിയതി ശനിയാഴ്ച രാവിലെയായിരുന്നു.

വത്തിക്കാനില്‍ ജോലിചെയ്യുന്ന ഒരു സ്വിസ്ഗാര്‍ഡും റോമില്‍ ജോലിചെയ്യുന്ന ബ്രസീല്‍കാരി പെണ്‍കുട്ടിയുമായുള്ള വിവാഹമാണ് പാപ്പാ ഫ്രാന്‍സിസ് ശനിയാഴ്ച ആശീര്‍വ്വദിച്ചത്.

ആരാണ് വിവാഹം ആശീര്‍വ്വദിക്കുന്നതെന്ന് കൃത്യമായും അറിവില്ലായിരുന്ന വികാരി, ഫാദര്‍ റെനാത്തോ സാന്‍റോസ് ദേവാലയത്തില്‍ ചെന്നപ്പോള്‍  സമയത്തിനുംമുന്‍പേ പള്ളിയുടെ ഇടുങ്ങിയ സങ്കീര്‍ത്തി മുറിയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിനെയാണ് കണ്ടത്. തെല്ലൊന്നു ഞെട്ടിയെന്ന് അദ്ദേഹം വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോടു പിന്നീട് പറഞ്ഞു. ലളിതമായൊരു വിവാഹാശീര്‍വ്വാദത്തിന് എത്തിയ പാപ്പാ ഫ്രാന്‍സിസില്‍ നല്ലൊരു അജപാലകനെയാണ് താന്‍ കണ്ടത്! ആടുകളെ സ്നേഹിക്കുന്ന ഒരിടയനെ പാപ്പായില്‍ കാണുന്നവെന്ന് ചാപ്ലിന്‍ ഫാദര്‍ സാന്‍റോസ് സാക്ഷ്യപ്പെടുത്തി.

ദിവ്യബലിമദ്ധ്യേ പാപ്പാ നവദമ്പത്തികള്‍ക്കുവേണ്ടി വചനചിന്തകള്‍ പങ്കുവച്ചു. കുടുംബം എപ്രകാരം സമൂഹത്തിന്‍റെ അടിത്തറയും അടിസ്ഥാന മൂല്യവുമാകുന്നുവെന്ന് പാപ്പാ വിവരിച്ചതായി ഫാദര്‍ സാന്‍റോസ് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ അറിയിച്ചു.


(William Nellikkal)

17/07/2018 19:55