2018-07-06 18:39:00

വെല്ലുവിളിക്കുന്ന പാരിസ്ഥിതീക വ്യതിയാനങ്ങള്‍


ജൂലൈ 6-Ɔο തിയതി, വത്തിക്കാന്‍ സിറ്റി

പാരിസ്ഥിതീക വ്യതിയാനങ്ങള്‍
മനുഷ്യന്‍റെ ജീവിതരീതിയുടെ മാറ്റം ആവശ്യപ്പെടുന്നു.

മാറ്റം ആദ്യം ഹൃദയത്തിന്‍റെയും മനസ്സിന്‍റെയും പരിവര്‍ത്തനമാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. 
വെള്ളിയാഴ്ച വത്തിക്കാനില്‍ സമ്മേളിച്ച പരിസ്ഥിതി സംബന്ധിയായ രാജ്യാന്തര സംഗമത്തിലെ 300-ല്‍ അധികംപേരെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍റെ വകുപ്പാണ് ഈ സംഗമം വിളിച്ചുകൂട്ടിയത്. Laudato Si’, അങ്ങേയ്ക്കു സ്തുതി! എന്ന ചാക്രികലേഖനത്തിന്‍റെ മൂന്നാം പിറന്നാള്‍ അവസരമാക്കിയാണ് രണ്ടു ദിവസത്തെ രാജ്യാന്തര സമ്മേളനം വിളിച്ചു കൂട്ടപ്പെട്ടത്. 300 അധികം പാരിസ്ഥിതീക പ്രവര്‍ത്തകര്‍ പങ്കെടുത്തു. അചരിക്കുന്ന വേദിയിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ

പൊതുഭവനമായ ഭൂമി വിവിധ തരത്തില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ അത് സംസ്കൃതിചെയ്ത് സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രങ്ങളുടെയും, പ്രാദേശിക അധികാരികളുടെയും, പൗരന്മാരുടെയും, സാമ്പത്തിക സമൂഹത്തിന്‍റെയും, ആത്മീയ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്ത്വമാണ് ഭൂമിയുടെ സമഗ്രത. ഡിസംബറില്‍ പോളണ്ടിലെ കൊട്ടോവിച്ചേയില്‍ ചേരുന്ന കോപ്24 (Cop 24) സംഗമത്തിലേയ്ക്കും,  സെപ്തംബറില്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ സമ്മേളിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിലേയ്ക്കും ഭൂമിയെ സംരക്ഷിക്കുന്ന മാറ്റങ്ങള്‍ക്കായി എല്ലാവരും ഉറ്റുനോക്കുകയാണ്.

യാഥര്‍ത്ഥത്തില്‍ ഭൂമിയിലെ മാറ്റങ്ങള്‍ക്കുംമേലെ  (transformations) ആദ്യം അത് സംഭവിക്കേണ്ടത് ആഴമായ തലങ്ങളില്‍, മനുഷ്യന്‍റെ മനസ്സുകളിലും ഹൃദയങ്ങളിലുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പാരിസ്ഥിതീകമായ മാനസാന്തരം (Ecological Conversion) ഇന്ന് അനിവാര്യമാണ്.  ഇക്കാര്യത്തില്‍ മതങ്ങള്‍ക്കും ക്രൈസ്തവസഭകള്‍ക്കും വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കേണ്ടതായിട്ടുണ്ട്. വിവിധ സഭകള്‍ ഏറ്റെടുത്തിരിക്കുന്ന “സൃഷ്ടിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാദിനം” പരിസ്ഥിതി സംരക്ഷണം ആവശ്യപ്പെടുന്ന ആന്തരിക പരിവര്‍ത്തനത്തിന്‍റെ ഇന്നത്തെ അടയാളമായി കാണേണ്ടതാണ്.

യുവജനങ്ങളും തദ്ദേശജനതകളും
ഭൂമിയുടെ സംരക്ഷണം സംബന്ധിച്ച സംവാദവും സമര്‍പ്പണവും സമൂഹത്തിലെ രണ്ടു വിഭാഗക്കാരെ പ്രത്യേകമായി സ്പര്‍ശിക്കുന്നതാണ് - യുവജനങ്ങളെയും തദ്ദേശജനതയെയും. കാരണം, ആദ്യമായി യവുജനങ്ങളാണ്  ഭൂമിയുടെ നാളത്തെ ഉപയോക്താക്കള്‍. അതിനാല്‍ ഇന്നിന്‍റെ പാരിസ്ഥിതിക പ്രതിസന്ധിയുടെ പ്രത്യാഗാധങ്ങളും കാലാവസ്ഥ വ്യതിയാനവും നേരിടേണ്ടത് യുവജനങ്ങളാണ്. അതിനാല്‍ തലമുറാന്തരമായ ഒരു ഐക്യദാര്‍ഢ്യം ഈ മേഖലയില്‍ അനിവാര്യമാണ്.

തദ്ദേശജനതയും, അവരുടെ ജീവിതപരിസരങ്ങളും സംസ്ക്കാരത്തനിമയും സവിശേഷതകളും സംരക്ഷിക്കപ്പെടേണ്ടതാണ്. വളര്‍ന്നുവരുന്ന വലിച്ചെറിയല്‍ സംസ്ക്കാരം, ഉപഭോഗസംസ്ക്കാരം എന്നിവ തദ്ദേശജനതകളോടു ഇന്നത്തെ സമൂഹം വച്ചുപുലര്‍ത്തുന്ന നവമായ മേല്‍ക്കോയ്മാഭാവമാണ് (New form of Colonialism).  തനിമയുള്ളതും സവിശേഷവുമായ തദ്ദേശജനതകള്‍ നമ്മെ എല്ലാവരെയും ദൈവം ഭരമേല്പിച്ച പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വത്തിന്‍റെ സജീവ സ്മരണയാണ്!

ഭൂമി നേരിടുന്നതും നാം അനുഭവിക്കേണ്ടിവരുന്നതുമായ പാരിസ്ഥിതീകമായ വെല്ലുവിളികള്‍ക്ക് യാതൊരു കുറവുമില്ല. നമ്മുടെ താല്പര്യങ്ങള്‍ മാറ്റി പൊതുവായ താല്പര്യങ്ങള്‍ക്കായി നിലകൊള്ളാനുള്ള ഏറെ കഠിനമായ വെല്ലുവിളിയാണ് നാം നേരിടേണ്ടത്. പൊതുനന്മയ്ക്ക് വിഘ്നമാകുന്ന വ്യക്തിഗത താല്പര്യങ്ങളെയും സ്വാര്‍ത്ഥതയെയും മാറ്റിവയ്ക്കാനും, അവയ്ക്കുപരിയായി ചിന്തിക്കാനും നമുക്ക് ആഴമായ ആന്തരിക മാനസാന്തരത്തിന്‍റെ പാത സ്വീകരിക്കാം, മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും മാനസാന്തരത്തിലൂടെ അങ്ങനെ പാരിസ്ഥിതി സുസ്ഥിതി യാഥാര്‍ത്ഥ്യമാക്കാം.








All the contents on this site are copyrighted ©.