2018-07-04 17:34:00

ഫാദര്‍ പീറ്റര്‍ പോള്‍ സള്‍ദാന മംഗലാപുരത്തിന്‍റെ പുതിയ മെത്രാന്‍


3 ജൂലൈ 2018, വത്തിക്കാന്‍ സിറ്റി

പാപ്പാ ഫ്രാന്‍സിസ് മംഗലാപുരം രൂപതയ്ക്ക് പുതിയ മെത്രാനെ നിയോഗിച്ചു.  
ഫാദര്‍ പീറ്റര്‍ പോള്‍ സള്‍ദാനയെയാണ് പാപ്പാ ഫ്രാന്‍സിസ് ജൂലൈ 3-Ɔο തിയതി ചൊവ്വാഴ്ച
കര്‍ണ്ണാടകയിലെ മംഗലാപുരം രൂപതയുടെ മെത്രാനായി നിയമിച്ചത്.
മുന്‍മെത്രാന്‍ അലോഷ്യസ് പോള്‍ ഡിസൂസ
കാനോനിക പ്രായപരിധി 75 വയസ്സെത്തി വിരമിച്ചതിനെ തുടര്‍ന്നാണ് മംഗലാപുരത്തിന് പുതിയ മെത്രാനെ പാപ്പാ നിയോഗിച്ചത്.

54 വയസ്സുകാരന്‍ ഫാദര്‍ പീറ്റര്‍ പോള്‍ സള്‍ദാന റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്രവിഭാഗം അദ്ധ്യാപകനായി ജോലിചെയ്യവെയാണ് നിയമനം ഉണ്ടായത്.

 ഊര്‍ബന്‍ യൂണിവേഴ്സിറ്റിയുടെ പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായ ഫാദര്‍ സള്‍ദാന 1991-ല്‍ മംഗലാപുരം രൂപതാവൈദികനായി പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ ജോലിചെയ്യുകയും ഇന്ത്യയിലെ വിവിധ രൂപകള്‍ക്കുവേണ്ടിയുള്ള ജെപ്പുവിലെ മേജര്‍ സെമിനാരിയില്‍ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന്‍റെ ഓഡിറ്റര്‍ സെക്രട്ടറിമാരില്‍ ഒരാളായി ജൂലൈ 2015-ല്‍ വത്തിക്കാന്‍ അദ്ദേഹത്തെ നിയോഗിച്ചിട്ടുള്ളതാണ്.








All the contents on this site are copyrighted ©.