2018-07-04 20:00:00

വാഴ്ത്തപ്പെട്ട സുള്‍പ്രീസിയോയുടെ നാമകരണനടപടിക്ക് ഒരുക്കം


കര്‍ദ്ദിനാളന്മാരുടെ സംഘം (Consistory) നാമകരണനടപടിക്രമങ്ങള്‍ക്കായി 
പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ സമ്മേളിക്കും

ജൂലൈ 19-Ɔο തിയതി വ്യാഴാഴ്ച പ്രാദേശിക സമയം 10 മണിക്കാണ്  വാഴ്ത്തപ്പെട്ട അല്‍മായന്‍, നൂണ്‍സ്യോ സുള്‍പ്രീസിയോയുടെ പാപ്പാ ഫ്രാന്‍സിസ് കണ്‍സിസ്ട്രി (കര്‍ദ്ദിനാള്‍ സംഘത്തെ) വിളിച്ചുകൂട്ടുന്നത്.

അന്നത്തെ മൂന്നാംയാമ പ്രാര്‍ത്ഥനമദ്ധ്യേ നടത്തപ്പെടുന്ന സമ്മേളനത്തില്‍
വാഴ്ത്തപ്പെട്ട അല്‍മായന്‍, നൂണ്‍സ്യോ സുള്‍പ്രീസിയോയുടെ (Blessed Nunzio Sulprizio) നാമകരണനടപടി സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് അന്തിമരൂപം നല്കുമെന്ന്, വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയുടെ പ്രസ്താവന വെളിപ്പെടുത്തി.

1817-1836 കാലയളവില്‍ ഇറ്റലിയിലെ പെസ്ക്കാരയില്‍ ജീവിച്ച യുവാവായിരുന്നു നൂണ്‍സ്യോ സുള്‍പ്രീസിയോ. ചെറുപ്പത്തിലെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടവന്‍ കൊല്ലപ്പണിചെയ്തു ജീവിച്ചു. ജോലിസ്ഥലത്ത് കാലിലുണ്ടായ മുറിവ്.. ഉണങ്ങാ-വ്രണമായി ജീവിതത്തില്‍ സഹനത്തിനും വിശുദ്ധിക്കും കാരണമായി. തന്‍റെ ജീവിതമുറിവുകള്‍ പേറുമ്പോഴും ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് സഹോദരങ്ങളില്‍ ദൈവത്തെ ദര്‍ശിക്കാനും അവരെ സഹായിക്കാനുമുള്ള സുള്‍പ്രീസിയോയുടെ അഗാധമായ വിശ്വാസമാണ് അദ്ദേഹത്തിന്‍റെ വിശുദ്ധിക്കു നിദാനം. മരിക്കുമ്പോള്‍ സുള്‍പ്രീസിയോയ്ക്ക് 19 വയസ്സായിരുന്നു.








All the contents on this site are copyrighted ©.