സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ബാരി, പ്രാര്‍ത്ഥനാസംഗമം-പാപ്പായുടെ ട്വീറ്റ്

ബാരിയുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥന്‍ വിശുദ്ധ നിക്കൊളാസ്

02/07/2018 13:01

തെക്കെ ഇറ്റിലിയിലെ ബാരിയില്‍ വച്ച് താന്‍ മദ്ധ്യപൂര്‍വ്വദേശത്തെ വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളുമായി നടത്താന്‍ പോകുന്ന പ്രര്‍ത്ഥനാസംഗമത്തിന് മാര്‍പ്പാപ്പാ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുന്നു..

ഞായറാഴ്ച (01/07/18)ന് കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ സഹായഭ്യര്‍ത്ഥന ഉള്ളത്.

“അത്യന്തം പീഢിതമായ മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനം സംജാതമാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് ഈ വരുന്ന ശനിയാഴ്ച(07/07/18) ബാരിയിലേക്കു നടത്താന്‍ പോകുന്ന തീര്‍ത്ഥാടനത്തെ പ്രാര്‍ത്ഥനയാല്‍ തുണയ്ക്കണമെന്ന്  ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു”  എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

02/07/2018 13:01