സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൈവവുമായുള്ള ഐക്യം- പാപ്പായുടെ ട്വീറ്റ്

ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിന് ദൈവവുമായി ഐക്യത്തിലായിരിക്കേണ്ടതിന്‍റെ അനിവാര്യത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ഈ ശനിയാഴ്ച (30/06/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍, കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

“നമ്മെ സ്നേഹിക്കുകയും താങ്ങിനിറുത്തകുയും ചെയ്യുന്ന ദൈവത്തില്‍ നാം ഉറച്ചുനില്ക്കുകയാണെങ്കില്‍ ജീവിതത്തിലെ സകല വൈരുദ്ധ്യങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ നമുക്കു സാധിക്കും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 

30/06/2018 12:57