സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൈവസ്നേഹം തിരസ്ക്കരിക്കപ്പെടരുത് -പാപ്പായുടെ ട്വീറ്റ്

സ്നേഹം - RV

29/06/2018 13:25

സഹോദരങ്ങള്‍ക്കെതിരായ തിന്മകള്‍ക്കു കാരണം നാം ദൈവസ്നേഹത്തെ തിരസ്കരിക്കുന്നത് മാര്‍പ്പാപ്പാ.

ഈ വെള്ളിയാഴ്ച (29/06/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍, കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“ഭൗതിക ആദ്ധ്യാത്മികതലങ്ങളിലുള്ള സകലവിധ ദാരിദ്ര്യങ്ങളും നമ്മുടെ സഹോദരീസഹോദരങ്ങള്‍ക്കെതിരായ എല്ലാത്തരത്തിലുള്ള വിവേചനങ്ങളും ദൈവത്തെയും അവിടത്തെ സ്നേഹത്തെയും തള്ളിക്കളയുന്നതിന്‍റെ അനന്തരഫലമാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

29/06/2018 13:25