2018-06-26 13:27:00

വിദ്യഭാസവും ലോകവും-പാപ്പായുടെ വീക്ഷണം


ലോകത്തെ പരിവര്‍ത്തനം ചെയ്യണമെങ്കില്‍ വിദ്യഭ്യാസ പരിഷ്കരണം അനിവാര്യമെന്ന് മാര്‍പ്പാപ്പാ.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിദ്യഭ്യാസത്തെ അധികരിച്ചു പുറപ്പെടുവിച്ച “ഗ്രാവിസ്സിമൂം എദുക്കാസിയൊനിസ്”(GRAVISSIMUM EDUCATIONIS) എന്ന രേഖയുടെ 50-Ↄ○ വാര്‍ഷികത്തോടനുബന്ധിച്ച് കത്തോലിക്കാ വിദ്യഭ്യാസത്തിനായുള്ള സംഘത്തിന്‍റെ ആഗ്രഹമനുസരിച്ച്, താന്‍ 2015 ഒക്ടോബര്‍ 18 ന് സ്ഥാപിച്ച “ഗ്രാവിസ്സിമൂം എദുക്കാസിയൊനിസ്” ഫൗണ്ടേഷന്‍റെ എണ്‍പതോളം പ്രതിനിധികളെ തിങ്കളാഴ്ച (25/06/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ വിദ്യഭ്യാസ മാറ്റത്തിന് വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ജാലം തീര്‍ക്കേണ്ടതിന്‍റെ ആവശ്യകത പാപ്പാ എടുത്തുകാട്ടി.

വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളില്‍ സമാഗമത്തിനും സംഭാഷണത്തിനും വേദിയൊരുക്കേണ്ടതും, ഭിന്നസംസ്ക്കാരങ്ങളും പാരമ്പര്യങ്ങളും, മതവിശ്വാസങ്ങളും പുലര്‍ത്തുന്നവരുമൊത്ത് വിദ്യാലയങ്ങള്‍ക്കു പുറത്ത് കൂടിക്കാഴ്ചകളും സംവാദങ്ങളും പരിപോഷിപ്പിക്കേണ്ടതും ലോകത്തെ പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയുടെ ഭാഗമായ വിദ്യഭ്യാസ പരിഷ്ക്കരണത്തില്‍ ആവശ്യമാണെന്ന് പാപ്പാ വിശദീകരിച്ചു.

അകലങ്ങിലുള്ള യാഥാര്‍ത്ഥ്യങ്ങളെയും ആശ്ലേഷിക്കുന്നതിന് മനസ്സുകളെ പരിശീലിപ്പിച്ചെടുക്കുന്നതില്‍ ഒതുങ്ങി നില്ക്കുന്നതല്ല കത്തോലിക്കാവിദ്യഭ്യാസമെന്നും മറിച്ച്, വരും തലമുറകളുടെ ഭാവിയെ ബാധിക്കുന്നതായ തിരഞ്ഞെടുപ്പുകളെയും മനുഷ്യന്‍റെ, കാലത്തിലൂടെ വ്യാപിക്കുന്ന ധാര്‍മ്മിക ഉത്തരവാദിത്വങ്ങളെയും കണക്കിലെടുക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിച്ചു.

ലോകത്തിലെ ഓരോ പൗരനും ആശ്രയിക്കാവുന്ന ആഗോളവിഭവങ്ങള്‍ മനഷ്യവ്യക്തിയുടെ ഔന്നത്യവും സാര്‍വ്വത്രകിക സാഹോദര്യവും ആയിരിക്കുന്ന ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് വിദ്യഭ്യാസം വഴി സാധിക്കണമെന്നും പാപ്പാ പറഞ്ഞു.  

 








All the contents on this site are copyrighted ©.