2018-06-26 13:34:00

മയക്കു മരുന്നു ഒരു ഭീഷണി-കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍


മയക്കുമരുന്നു മാനവ ഔന്നത്യത്തിനും വ്യക്തിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനും ഭീഷണി ഉയര്‍ത്തുന്ന തിന്മയാണെന്ന് സമഗ്ര മാനവ പുരോഗതിക്കായുള്ള റോമന്‍ കൂരിയാവിഭാഗത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍.

മയക്കുമരുന്നു ദരുപയോഗം, മയക്കുമരുന്ന്കടത്ത് എന്നിവയ്ക്കെതിരായ അന്താരാഷ്ട്ര ദിനം അനുവര്‍ഷം ജൂണ്‍ 26 ന് ആചരിക്കപ്പെടന്നതിനോടനുബന്ധിച്ച് ചൊവ്വാഴ്ച (26/06/18) പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.

ദൈവം മനുഷ്യനേകിയ രൂപത്തെ തകര്‍ക്കുന്ന മയക്കുമരുന്ന് നമ്മുടെ സമൂഹത്തിനേറ്റ മുറിവാണെന്നും അത് വ്യക്തികളെ സഹനത്തിന്‍റെയും ഒറ്റപ്പെടുത്തപ്പെടലിന്‍റെയും ചുഴിയിലാഴ്ത്തുന്നുവെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറയുന്ന‌ അദ്ദേഹം ശക്തമായി അപലപിക്കപ്പെടേണ്ടതാണ് മയക്കുമരുന്നു ദുരുപയോഗമെന്ന് പ്രസ്താവിച്ചു.

2017 ലെ ഒരു പഠനമനസരിച്ച് മയ്ക്കുമരുപയോഗിച്ചവരുടെ സംഖ്യ ലോകത്തില്‍ 25 കോടിയാണെന്നും ഇവരില്‍ 3 കോടിയോളം പേര്‍ മയക്കുമരുന്നുപയോഗത്തിന്‍റെ  ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവരാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

മയക്കുമരുന്നുപയോഗം വ്യക്തിയുടെ ആരോഗ്യത്തിനു ഹാനികരം എന്നു മാത്രമല്ല അത് ലോകത്തിന്‍റെ വികസനത്തെയും സമാധാനത്തെയും സുരക്ഷിതത്വത്തെയും സാരമായി ബാധിക്കുന്ന തിന്മയാണെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ വിശദീകരിക്കുന്നു.       

 

 








All the contents on this site are copyrighted ©.