2018-06-26 13:24:00

പീഢനത്തിനിരകളായവരെ സഹായിക്കൂ- പാപ്പായുടെ ട്വീറ്റ്


പീഢനം മാരക പാപമാണെന്ന് മാര്‍പ്പാപ്പാ.

പീഢനത്തിനിരകളായ വ്യക്തികളോടുള്ള ഐക്യദാര്‍ഢ്യം വിളിച്ചോതുന്ന അന്താരഷ്ട്ര ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെട്ട ചൊവ്വാഴ്ച (26/06/18), തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പീഢനത്തിനെതിരെ ഇത്രയും കടുത്തഭാഷയില്‍ പ്രതികരിച്ചത്.

“വ്യക്തികളെ പീഢിപ്പിക്കുന്നത് മാരക പാപമാണ്! പീഢനത്തിനിരകളായവരെ സഹായിക്കുന്നതിന് ക്രൈസ്തവ സമൂഹങ്ങള്‍ പരിശ്രമിക്കണം" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.