2018-06-23 13:25:00

സാഹോദര്യത്തിന് തുറവ് മുന്‍വ്യവസ്ഥ-പാപ്പാ


സാഹോദര്യം ജീവിക്കണമെങ്കില്‍ അപരനോടുള്ള തുറവ് അനിവാര്യമെന്ന് മാര്‍പ്പാപ്പാ.

ഫ്രാന്‍സിലെ ഭിന്നമതസ്ഥര്‍ തമ്മില്‍ സഹോദര്യം പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പാരീസിലെ രാഷ്ട്രമീമാംസ പഠനസ്ഥാപനം 2016 ല്‍ തുടക്കമിട്ട “എമൊവുന ലാംഫി ദെ റലിജിയൊണ്‍” (EMOUNA-L’AMPHI DES RELIGIONS) പരിപാടിയുടെ ഭാഗമായി ജന്മംകൊണ്ട “എമൊവുന ഫ്രത്തെര്‍നിത്തേ അലൂമ്നി” (EMOUNA FRATERNITE´ ALUMNI) എന്ന സംഘടനയുടെ ഇരുപതിലേറെപ്പേരടങ്ങിയ പ്രതിനിധി സംഘത്തെ ശനിയാഴ്ച (23/06/2018 ) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്ത ഫ്രാന്‍സീസ് പാപ്പാ മതസൗഹാര്‍ദ്ദം പരിപോഷിപ്പിക്കുന്നതിന് ഈ സംഘടനയേകുന്ന സംഭാവന കൃതജ്ഞാതാപൂര്‍വ്വം അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു.

മതരപരമായ വ്യത്യാസങ്ങള്‍ക്കിടയില്‍ ഒരു സൗമ്യപ്രദായക സമവായം തീര്‍ക്കലല്ല പ്രത്യുത ഈ വിത്യാസങ്ങളെ ഉപരിമെച്ചപ്പെട്ടരീതിയില്‍ ആദരിക്കുന്നതിന് അവയെ മനസ്സിലാക്കി ആ വിത്യാസങ്ങളാല്‍ ഫലസമൃദ്ധി നേടാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതാണ് ഈ തുറവെന്ന് പാപ്പാ വിശദീകരിച്ചു.

മതം ഒരു പ്രശ്നമല്ല മറിച്ച് പ്രശ്ന പരിഹൃതിയുടെ ഘടകമാണ് എന്ന് തങ്ങളുടെ പര്സപര ബന്ധത്തിന്‍റെ ഗുണമേന്മയാല്‍ സാക്ഷ്യമേകാന്‍ “എമൊവുന ഫ്രത്തെര്‍ണിത്തേ അലൂമ്നി” പ്രതിനിധികളെ ക്ഷണിച്ച പാപ്പാ സമാഗമത്തിന്‍റെയും സംഭാഷണത്തിന്‍റെയും സംസ്ക്കാരവും സമാധാനവും പരിപോഷിപ്പിക്കാനും ശാരീരികവും സാമൂഹ്യവും വിദ്യാഭ്യാസപരവും മാനസികവുമായ സകലവിധ ആക്രമണങ്ങളിലും നിന്ന് മനുഷ്യജീവന്‍റെ പവിത്രതയ്ക്ക് സംരക്ഷണമേകാനും പ്രചോദനം പകര്‍ന്നു.

വൈജാത്യങ്ങളെയും മൂല്യങ്ങളെയും ആദരിക്കുന്ന ആരോഗ്യകരമായ ഒരു ബഹുത്വം ജീവിക്കാനാകുമെന്ന സാക്ഷ്യം “എമൊവുന ഫ്രത്തെര്‍ണിത്തേ അലൂമ്നി” നല്കുന്നുണ്ടെന്ന് ശ്ലാഘിച്ച പാപ്പാ, വിദ്വേഷത്താല്‍ മലിനമായ വായുവിനെ അനുദിനം സാഹോദര്യത്തിന്‍റെ പ്രാണവായുവിനാല്‍ പരിവര്‍ത്തനം ചെയ്യാന്‍ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.   

 








All the contents on this site are copyrighted ©.