2018-06-23 13:11:00

വത്തിക്കാന്‍റെ മാദ്ധ്യമവിഭാഗത്തിന് പുതിയ പേര്


പരിശുദ്ധസിംഹാസനത്തിന്‍റെ മാദ്ധ്യമവിഭാഗത്തിന്‍റെ പേരു മാറ്റി.

പുതിയ പേര് “ആശയവിനിമയ വിഭാഗം”- “ഡിക്കാസ്റ്റെറി ഫോര്‍ കമ്യൂണിക്കേഷന്‍” (DICASTERY FOR COMMUNICATION) എന്നാണ്.

ഫ്രാന്‍സീസ് പാപ്പാ തുടക്കമിട്ട നവീകരണ പ്രക്രിയയുടെ ഭാഗമായി വത്തിക്കാന്‍റെ അച്ചടി-റേഡിയൊ-ടെലവിഷന്‍ വഭാഗങ്ങളെ ഒരു കുടക്കീഴിലാക്കി എസ്പിസി (SPC) എന്ന ചുരുക്ക സംജ്ഞയില്‍, വിനിമയ കാര്യാലയം അഥവാ, സെക്രട്ടറിയേറ്റ് ഫോര്‍ കമ്യൂണിക്കേഷന്‍ ​എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഇറ്റാലിയന്‍ ഭാഷയില്‍ ഇത് “സെഗ്രെത്തെറീയ പെര്‍ ല കൊമുണിക്കാത്സിയോനെ” എന്നാണ്.

റോമന്‍ കൂരിയാ നവീകരണ പ്രക്രിയയില്‍ പാപ്പായ്ക്ക് സഹായമേകുന്ന കര്‍ദ്ദിനാള്‍ സമിതിയുടെ അഭിപ്രായം മാനിച്ചാണ് ഫ്രാന്‍സീസ് പാപ്പാ മാദ്ധ്യമ വിഭാഗത്തിന്‍റെ പേരു മാറ്റിയതെന്ന് വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ പൊതുകാര്യവിഭാഗങ്ങളുടെ ചുമതലയുള്ള നിയുക്ത കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു ഇക്കൊല്ലം ഫെബ്രുവരി 27ന് ഒപ്പുവച്ചതും ഈ ശനിയാഴ്ച(23/06/2018) പരസ്യപ്പെടുത്തപ്പെട്ടതുമായ വിജ്ഞാപനത്തില്‍ വെളിപ്പെടുത്തുന്നു.

 

 

 








All the contents on this site are copyrighted ©.