2018-06-22 13:15:00

എറണകുളം അങ്കമാലി അതിരൂപതയ്ക്കു അപ്പസ്തോലിക് അഡിമിനിസ്റ്റേറ്റര്‍


സീറോമലബാര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ എറണകുളം അങ്കമാലി അതിരൂപതയ്ക്കു അപ്പസ്തോലിക് അഡിമിനിസ്റ്റേറ്ററെ ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (22/06/18) നാമനിര്‍ദ്ദേശം ചെയ്തു.

പാലക്കാടു രൂപതയുടെ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്താണ് “സേദെ പ്ലേന” (SEDE PLENA) ​എന്ന വിശേഷണത്തോടു കൂടി, അല്ലെങ്കില്‍, പദവിയോടുകൂടി, അപ്പസ്തോലിക് അഡിമിനിസ്റ്റേറ്ററായി നിയമിതനായിരിക്കുന്നത്.

രൂപതയ്ക്ക് നിയമാനുസൃത മെത്രാന്‍ ഉള്ളപ്പോള്‍ത്തന്നെ, ചില പ്രത്യേകമോ അസാധാരണമോ ആയ സാഹചര്യങ്ങളിലാണ് പരിശുദ്ധ സിംഹാസനം “സേദെ പ്ലേന” പദവിയോടു കുടി അപ്പസ്തോലിക് അഡ്മിനിസ്റ്റേറ്ററെ നിയമിക്കുക. ഈ അഡ്മിനിസ്റ്റേറ്റര്‍ക്ക് ഭരമേല്പിക്കപ്പെട്ടരിക്കുന്ന ദൗത്യം ശാന്തമായ ഒരന്തരീക്ഷത്തില്‍ സ്വതന്ത്രമായി പൂര്‍ത്തികരിക്കുന്നതിന് അദ്ദേഹത്തോടു സഹകരിക്കാന്‍ രൂപതാദ്ധ്യക്ഷന്‍ ബാദ്ധ്യസ്ഥനാണ്.








All the contents on this site are copyrighted ©.