2018-06-19 12:45:00

കുടിയേറ്റക്കാരുടെ യാത്രയുടെ ചാലകശക്തിയായ പ്രത്യാശ ഏത്?-പാപ്പാ


കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയും അവരുമൊത്തുള്ള പങ്കുവയ്ക്കലും അവരോടുള്ള നവീകൃത സാഹോദര്യത്തിനു ജന്മമമേകട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായുടെ നാമത്തില്‍ റോമിലുള്ള കാരിത്താസ് ഭക്ഷണശാലയില്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായി ഈ ചൊവ്വാഴ്ച (19/06/18) ഒരുക്കിയ ഉച്ചവിരുന്നിന് നല്കിയ ഹ്രസ്വ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആശംസയുള്ളത്.

അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരുടുമുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ  ആവിഷ്കാരമെന്നോണം 2017 സെപ്ററംബര്‍ 27ന് ആരംഭിച്ച “യാത്രയില്‍ പങ്കുചേരാം” (SHARE THE JOURNEY) എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായിരുന്നു ഈ ഉച്ചവിരുന്നു.

കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസിന്‍റെ അന്താരാഷ്ട്ര വിഭാഗത്തിന്‍റെ മേധാവി മൈക്കിള്‍ റോയ്, കാരിത്താസ് ഇന്തര്‍നാസിയൊണാലിസിന്‍റെ റോം രൂപതാ ഘടകത്തിന്‍റെ ചുമതലയുള്ള മോണ്‍സിഞ്ഞോര്‍ എന്‍റ്രീക്കൊ ഫെറോച്ചി തുടങ്ങിയവരും ഈ ഉച്ചവിരുന്നില്‍ പങ്കെടുത്തു.

തങ്ങളുടെ യാത്രയുടെ ചാലക ശക്തി ഏതു പ്രത്യാശയാണ് എന്ന് ചിന്തിക്കാന്‍ പാപ്പാ, തന്‍റെ സന്ദേശത്തില്‍, കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ക്ഷണിക്കുന്നു.

 








All the contents on this site are copyrighted ©.