2018-06-14 13:57:00

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍


ഒരുവന്‍ എന്തായിരിക്കുന്നു എന്നതാണ് പരമപ്രധാനം എന്ന് മാര്‍പ്പാപ്പാ ആവര്‍ത്തിച്ചോര്‍മ്മിപ്പിക്കുന്നു.

വ്യാഴാഴ്ച (14/05/18) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത രണ്ടു  സന്ദേശങ്ങളിലൊന്നിലാണ് ഫ്രാന്‍സീസ് പാപ്പാ ഉണ്ടായിരിക്കുന്നതിനേക്കാള്‍ ആയിരിക്കുന്നതിന്‍റെ പ്രാധാന്യം എടുത്തു കാട്ടിയിരിക്കുന്നത്.

“ആരുംതന്നെ തനിക്കുള്ളത് നല്‍കാന്‍ കഴിയത്തയത്ര ദരിദ്രരല്ല, എന്നാല്‍ പ്രഥമവും പ്രധാനവുമായി ഒരുവന്‍ എന്തായിരിക്കുന്നു എന്നതാണ് പ്രധാനം” എന്നാണ് പാപ്പാ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്.

റഷ്യയില്‍ ഈ വ്യാഴാഴ്ച (14/05/18)  മുതല്‍ ജൂലൈ 15 വരെ ഒരു മാസക്കാലം നീളുന്ന ലോക കാല്‍പ്പന്തുകളി മത്സരത്തിനും പാപ്പാ ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു. 

“ഇന്നു റഷ്യയില്‍ ആരംഭിക്കുന്ന ലോക കാല്‍പ്പന്തുകളി മത്സരത്തിലെ കളിക്കാര്‍ക്കും അതു കാണുന്ന സകലര്‍ക്കും എ​ന്‍റെ ഹൃദയംഗമമായ ആശംസകള്‍ ഞാന്‍ ഏകുന്നു. ഈ കായിക മാമാങ്കം സമാഗമത്തിനും സൗഹൃദത്തിനുമുള്ള ഭാവാത്മക അവസരമായി ഭവിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്








All the contents on this site are copyrighted ©.