2018-06-14 14:09:00

അധിക്ഷേപമരുത്, അത് ഒരുവനെ ഇല്ലായ്മചെയ്യും-പാപ്പാ


അധിക്ഷേപം അപരനെ ഇല്ലായ്മചെയ്യുന്നതിലേക്ക്, അവന്‍റെ ഭാവി നശിപ്പിക്കുന്നതിലേക്കുള്ള വാതില്‍ തുറക്കുന്നുവെന്നു മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വ്യാഴാഴ്ച(14/06/18) രാവിലെ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഭര്‍ത്സനം ഒരുവന്‍റെ ഔന്നത്യത്തിനുള്ള അവകാശം, ആദരവ് എടുത്തുകളയുകയും സമൂഹത്തില്‍ അവനെ ഇല്ലായ്മചെയ്യുകയും ചെയ്യുന്നുവെന്ന് പറഞ്ഞ പാപ്പാ അധിക്ഷപിക്കാതിരിക്കുമ്പോള്‍ നമ്മള്‍ മറ്റുള്ളവരെ വളരാന്‍ അനുവദിക്കുകയാണെന്ന് ഉദ്ബോധിപ്പിച്ചു.

നിന്ദാവചനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ക്കുള്ള സാമര്‍ത്ഥ്യത്തെക്കുറിച്ചും പരമാര്‍ശിച്ച പാപ്പാ അധിക്ഷേപം അപകടകരമാണെന്നും അതു ജന്മംകൊള്ളുന്നത് പലപ്പോഴും അസൂയയില്‍ നിന്നാണെന്നും വിശദീകരിച്ചു.

സാത്താന്‍റെ അസൂയയാലാണ് മരണം ലോകത്തില്‍ പ്രവേശിച്ചതെന്ന വേദപുസ്തക വാക്യം ഉദ്ധരിച്ച പാപ്പാ അപരന്‍റെയും അവനവന്‍റെയും ഔന്നത്യത്തെ ആദരിക്കുന്ന അനുരഞ്ജനത്തിന്‍റെ അനിവാര്യത എടുത്തുകാട്ടി.

അധിക്ഷേപത്തില്‍ നിന്ന് അനുരഞ്ജനത്തിലേക്കും അസൂയയില്‍ നിന്ന് സൗഹൃദത്തിലേക്കും കടക്കുക, അതാണ് യേശു കാട്ടിത്തരുന്ന സരണി , പാപ്പാ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.