2018-06-14 19:46:00

പാപ്പായുടെ ജനീവ സന്ദര്‍ശനം സഭൈക്യത്തിന്‍റെ വസന്തം


പാപ്പാ ഫ്രാന്‍സിസ് സഭകളുടെ ആഗോളകൂട്ടായ്മയുടെ ആസ്ഥാനം സന്ദര്‍ശിക്കും.
The Quarters of World Council of Churches in Geneva, Switzerland

സഭകളുടെ ആഗോള കൂട്ടായ്മയിലേയ്ക്കുള്ള (World Council of Churches) പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം സഭൈക്യത്തിന്‍റെ വസന്തം വരിയിക്കലാണെന്ന് പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി ജനറല്‍, ഓലാവ് ഫിക്സെ ത്വൈത് വിശേഷിപ്പിച്ചു. സ്വിറ്റ്സര്‍ലണ്ടിലെ ജനീവ നഗരത്തിലുള്ള WCC ആസ്ഥാനത്തേയ്ക്കു ജൂണ്‍ 21-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന സഭൈക്യതീര്‍ത്ഥാടനത്തെക്കുറിച്ച് നടത്തിയ അഭിമുഖത്തിലാണ് ഓലാവ് ഫിക്സെ ഇങ്ങനെ പ്രസ്താവിച്ചത്.

രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കുശേഷം ചിഹ്നഭിന്നമായ മാനവിക സമൂഹത്തില്‍ അനുരഞ്ജനവും സമാധാനവും സ്നേഹവും വളര്‍ത്തുകയെന്ന ലക്ഷ്യവുമായി തുടക്കമിട്ട സഭൈക്യ പ്രസ്ഥാനത്തിന്‍റെ 70-Ɔο വാര്‍ഷികം അവസരമാക്കിയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശനം നടത്തുന്നത്. സുവിശേഷം ലോകത്ത് പ്രഘോഷിക്കാനും അതുവഴി സമാധാനവും നീതിയും വളര്‍ത്താന്‍ സഭകളുടെ കട്ടായ്മയ്ക്കു സാധിക്കും എന്ന ലക്ഷ്യത്തോടെയാണ് WCC പ്രവര്‍ത്തിക്കുന്നത്. 1969-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും 1984-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും WCC-യുടെ ജനീവയിലെ ആസ്ഥാനകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്.

WCC-യുടെ സര്‍വ്വസംഗമത്തിലേയ്ക്കുളള പാപ്പ ഫ്രാന്‍സിസി‍ന്‍റെ ആഗമനം വസന്തകാലത്തിന്‍റെ അന്ത്യഭാഗത്താണെങ്കിലും ആഗോള പ്രസ്ഥാനത്തെ സംബന്ധിച്ച് സഭൈക്യത്തിന്‍റെ ഒരു നവവസന്തം വിരിയുകയാണ്. മാനവികതയുടെ ഇന്നിന്‍റെ ആഗോള കുടിയേറ്റ പ്രതിസന്ധികളെ നേരിടാനും ആവുന്നത്ര അത് പരിഹരിക്കാനും സാമ്പത്തിക നീതിയും, സമാധാനവും ലോകത്തു കൈവരിക്കാന്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനവും ഇരുപക്ഷവും ചേര്‍ന്നെടുക്കുന്ന പ്രായോഗിക തീരുമാനങ്ങളും ഉപകരിക്കുമെന്ന് ഒലാവ് ഫിക്സേ അഭിമുഖത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. കത്തോലിക്കാ കൂട്ടായ്മയിലേയ്ക്ക് WCC ചേരുന്നതു സംബബന്ധിച്ച ചര്‍ച്ചകള്‍ പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യമല്ലെന്നും ഓലാഫ് ഫിക്സെ ജൂണ്‍ 12-Ɔο തിയതി ജനീവയില്‍ വാര്‍ത്താ ഏജെന്‍സികള്‍ക്കു നല്കിയ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി വ്യക്തമാക്കി.








All the contents on this site are copyrighted ©.