സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

അയര്‍ലണ്ട് അപ്പസ്തോലികയാത്ര ആഗോള കുടുംബസംഗമത്തിന്...

അയര്‍ലണ്ടിലേയ്ക്കുള്ള അപ്പസ്തോലികയാത്ര - RV

14/06/2018 20:03

അയര്‍ലണ്ടിലേയ്ക്കുള്ള അപ്പസ്തോലികയാത്രയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. 2018 ആഗസ്റ്റ് 25, 26 തിയതികളില്‍ അയലണ്ടിന്‍റെ തലസ്ഥാന നഗരമായ ഡ്ബ്ലിന്‍ നഗരത്തില്‍ സംഗമിക്കുന്ന കുടുംബങ്ങളുടെ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പാപ്പാ ഫ്രാന‍്സിസ് അയര്‍ലണ്ടിലേയ്ക്ക് യാത്രചെയ്യുന്നത്.

ആദ്യദിനമായ ആഗസ്റ്റ് 25 ശനിയാഴ്ച
രാവിലെ തലസ്ഥാന നഗരമായ ഡ്ബ്ലിനിലെ ഔദ്യോഗിക പരിപാടികളില്‍ പാപ്പാ പങ്കെടുക്കും. രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. അവരെ അഭിസംബോധനചെയ്യും.
വൈകുന്നേരം 7.30-ന് ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ കുടുംബങ്ങളുടെ പരിപാടികളില്‍ പങ്കെടുത്ത് സന്ദേശം നല്കും.

ഞായറാഴ്ച, ആഗസ്റ്റ് 26 രണ്ടാം ദിനം
രാവിലെ നോക്കിലെ വിഖ്യാതമായ മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും.
ഉച്ചതിരിഞ്ഞ്‍ പ്രാദേശിക സമയം 3 മണക്ക് ഡ്ബ്ലിനിലെ ഫീനിക്സ് പാര്‍ക്കില്‍ കുടുംബങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും. സുവിശേഷസന്ദേശം നല്കും.
പാപ്പായുടെ ഡ്ബ്ലിനിലെ അവസാനത്തെ പരിപാടി, ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ചയാണ്. 6.30-ന് വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പില്‍ പങ്കെടുത്ത്, വത്തിക്കാനിലേയ്ക്കു മടങ്ങും.  


(William Nellikkal)

14/06/2018 20:03