സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

വളര്‍ച്ചയുടെ ആത്മീയ വേരാണ് വിദ്യാലയങ്ങള്‍

സ്കൂള്‍ കുട്ടികള്‍ക്കൊപ്പം - REUTERS

14/06/2018 10:36

ജൂണ്‍ 9-Ɔο തിയതി ശനിയാഴ്ച യൂറോപ്പിലെ വിദ്യാലയങ്ങള്‍ക്കുള്ള വേനല്‍ അവധിയുടെ ആദ്യദിനത്തില്‍ വടക്കന്‍ ഇറ്റലിയില്‍ മിലാന്‍ ഭാഗത്തെ സ്കൂളുകളില്‍നിന്നും ട്രെയിന്‍ മാര്‍ഗ്ഗം വത്തിക്കാന്‍ സ്റ്റേഷനിലെത്തിയ 1100 വിദ്യാര്‍ത്ഥികളെയും അവരുടെ ടീച്ചര്‍മാരെയും പോള്‍ അറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ച്, അവരുടെ ചെറുചോദ്യങ്ങള്‍ക്ക് ഉത്തരം പറയവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

താന്‍ പഠിച്ച ആദ്യ വിദ്യാലയം ഓര്‍മ്മയില്‍ ശക്തമാണഅ. എഴുത്തിന്‍റെയും വായനയുടെയും ആദ്യപാഠങ്ങള്‍ പറഞ്ഞുതന്നെ ചെറിയ വിദ്യാലയത്തിലെ തന്‍റെ ആദ്യ അദ്ധ്യാപികയെ കോളെജ് പഠനത്തിനുശേഷവും, സെമിനാരിയില്‍ പോയപ്പോഴും, വൈദികാനായപ്പോഴും, മെത്രാനായശേഷവും സന്ദര്‍ശിച്ചിട്ടുണ്ട.. പിന്നെ തന്‍റെ ടീച്ചര്‍ 94-വയസ്സെത്തി മരിക്കാറായപ്പോഴും അവസാനമായി സന്ദര്‍ശിച്ച് തന്‍റെ സ്നേഹവും നന്ദിയും പ്രകടമാക്കിയിട്ടുണ്ട്. കാരണം അറിവും സംസ്ക്കാരവും പകര്‍ന്നുതരുന്നത് ഗുരുക്കാന്മാരാണ്. ആദ്യവിദ്യാലയം അതിനാല്‍ വളര്‍ച്ചയുടെ ആത്മീയവേരാണെന്നും. വേരില്ലെങ്കില്‍ ചെടി ഉണങ്ങുകയും. ഫലമുണ്ടാകില്ലെന്നും പാപ്പാ കുട്ടികളെ ഉദ്ബോധിപ്പിച്ചു.

തന്നെ കര്‍ദ്ദിനാള്‍ സംഘം സഭാ ശുശ്രൂഷയില്‍ ആഗോള സഭയുടെ തലവനായി തിരഞ്ഞെടുത്തപ്പോള്‍ മനസ്സില്‍ സംഘര്‍മല്ല, പ്രശാന്തിയാണ് അനുഭവപ്പെട്ടത്. ആ പ്രശാന്തിയും സമാധാനവും ഇന്നും താന്‍ അനുഭവിക്കുന്നുണ്ട്. ഇതു സത്യാമാണ്. ദൈവമാണു തന്നെ വിളിച്ചതെന്നതിനു തെളിവാണ് താന്‍ അനുഭവിക്കുന്ന ആത്മീയ സന്തോഷവും സമാധാവുമെന്ന് പാപ്പാ കുട്ടികളുമായി പങ്കുവച്ചു. സ്ഥാനരോഹണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായിട്ടാണ് ഇങ്ങനെ പറഞ്ഞത്. ദൈവസ്നേഹമുള്ള കുട്ടികള്‍ സന്തോഷത്തിലും സമാധാനത്തിലും വളരുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

കൂട്ടികള്‍ നല്കിയ സമ്മാനങ്ങള്‍ക്ക് പാപ്പാ നന്ദി പറഞ്ഞു. അവ കടയില്‍നിന്നും വാങ്ങിയവ ആയിരുന്നില്ല. ഉണ്ടാക്കികൊണ്ടുവന്ന ആയതിനാല്‍, അതില്‍ കുട്ടികളുടെ ബുദ്ധിയും ഹൃദയവും കുഞ്ഞിക്കൈകളുമുണ്ട്. അതിനാല്‍ സമ്മാനം അമൂല്യമാണ്. എന്തും നാം ബുദ്ധിയുടെ സൂക്ഷമതയിലും, ഹൃദയത്തില്‍ ഉതിരുന്ന സ്നേഹത്തിലും, കരവേലയുടെ മാഹാത്മ്യത്തോടെയും ചെയ്താല്‍ മൂല്യമുള്ളതായിരിക്കുമെന്ന് കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.


(William Nellikkal)

14/06/2018 10:36