സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

അറിവിന്‍റെ പ്രവാഹം നിന്ത്രണവിധേയമാക്കണം - പാപ്പാ

ഫ്രാന്‍സീസ് പാപ്പാ - AP

14/06/2018 14:01

അപരിമേയമായ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് ക്രമേണ വര്‍ദ്ധിക്കുന്നതിനാനുപാതികമായി വിവരങ്ങളുടെ പ്രവാഹത്തെ നിയന്ത്രിക്കാന്‍ പഠിക്കേണ്ടതിന്‍റെ ആവശ്യകത ഏറുന്നുവെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാന്‍റെ വാനനിരീക്ഷണകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന വേനല്‍ക്കാല ഗോളോര്‍ജ്ജതന്ത്ര (ASTROPHYSICS) പഠനപരിപാടിയില്‍ പങ്കെടുക്കുന്ന അറുപതോളം പേരടങ്ങിയ സംഘത്തെ വ്യാഴാഴ്ച(14/06/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പൊതുവായ ലക്ഷ്യത്തോടുകൂടിയ ഒരു പഠനത്തിന് വൈവിധ്യങ്ങളെ സമന്വയിപ്പിക്കാനാകുമെന്നും ആ പഠനപരിപാടിയുടെ വിജയം കുടികൊള്ളുന്നത് തീര്‍ത്തും ഇത്തരം നാനാത്വത്തിലാണെന്നും വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്നുള്ള വ്യക്തികളുടെ ഈ സംഘാതയത്നം നമ്മുടെ പ്രപഞ്ചത്തെക്കുറിച്ച് പൊതുവായ ഒരു ധാരണ വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുമെന്നും ഈ പഠനപരിപാടി കാട്ടിത്തരുന്നുവെന്ന് പാപ്പാ പറഞ്ഞു.

അതിബൃഹത്തായ പ്രഞ്ചത്തെ സംബന്ധിച്ച വിവവരങ്ങള്‍ക്കു മുന്നില്‍ നാം ചെറുതാണെന്ന പ്രതീതി ഉളവാകുകയും നമ്മള്‍ നിസ്സാരങ്ങളാണെന്നു ചിന്തിച്ചുപോകുന്ന പ്രലോഭനത്തില്‍ വീഴുകയും ചെയ്യുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഈ ഒരു ഭയത്തില്‍ പുതുമയൊന്നും ഇല്ലെന്ന് രണ്ടായിരം വര്‍ഷം മുമ്പ് സങ്കീര്‍ത്തകന്‍ കുറച്ച വാക്കുകള്‍,എട്ടാം സങ്കീര്‍ത്തനം 4-6 വരെയുള്ള വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിച്ചു.

എന്നാല്‍ നമുക്കറിയാത്ത നിരവധികാര്യങ്ങളുണ്ടെന്ന് അംഗീകരിച്ചുകൊണ്ടു പഠനഗവേഷണങ്ങള്‍ ശാസ്ത്രജ്ഞന്മാരെന്ന നിലയിലും വിശ്വാസികളെന്ന നിലയിലും ആരംഭിക്കേണ്ടത് സുപ്രധാനമാണെന്നും നമുക്കെല്ലാം അറിയാമെന്ന് ചിന്തിക്കാന്‍ പാടില്ലാത്തതുപോലെ തന്നെ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നതില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഭാഗികമായിട്ടാണെങ്കിലും പ്രപഞ്ചത്തെ അറിയുക, നമുക്കെന്തറിയാം എന്തറിയില്ല എന്നു മനസ്സിലാക്കുക, കൂടുല്‍ അറിയുന്നതിന് നാം എന്താണ് ചെയ്യേണ്ടത് എന്ന് കണ്ടെത്തുക എന്നിവയാണ് ശാസ്ത്രജ്ഞന്‍റെ ദൗത്യമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

അറിവുകളുടെ ഭിന്ന തലങ്ങളെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ മാപനോപാധികളില്‍ നിന്നു മറഞ്ഞിരിക്കുന്ന ആദികാരണത്തെ അംഗീകരിക്കുന്ന തത്ത്വമീമാംസയെയും ദൈവിക വെളിപാടിനെ സ്വീകരിക്കുന്ന വിശ്വാസത്തെയും കുറിച്ച് പരാമര്‍ശിക്കുകയും  അറിവുകളുടെ ഈ രണ്ടു ശാഖകള്‍ തമ്മിലുള്ള ഐക്യം നമ്മെ ധാരണയിലേക്കു നയിക്കുകയും ജ്ഞാനത്തിലേക്കു തുറക്കുകയും ചെയ്യുമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

   

14/06/2018 14:01