സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

കുഞ്ഞുങ്ങള്‍ പ്രശാന്തമായ ചുറ്റുപാടില്‍ വളരേണ്ടവര്‍ - പാപ്പാ

ഫ്രാന്‍സീസ് പാപ്പാ കുട്ടികള്‍ക്കിടയില്‍ 17/07/2013

12/06/2018 12:36

ബാല്യം ജീവിക്കാന്‍ കുഞ്ഞുങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച് പാപ്പായുടെ ട്വീറ്റ്

ബാലവേലവിരുദ്ധ ദിനം ആചിരിക്കപ്പെട്ട ജൂണ്‍ 12 ന്  ചൊവ്വാഴ്ച (12/06/18), തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ കുഞ്ഞുങ്ങളുടെ പ്രത്യാശയെ ഞെരുക്കരുതെന്ന താക്കീതോടെ അവരുടെ അവകാശങ്ങളെക്കുറിച്ചു ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

“കുഞ്ഞുങ്ങള്‍ക്ക് കളിക്കാനും പഠിക്കാനും ശാന്തമായ ഒരന്തരീക്ഷത്തില്‍ വളരാനും കഴിയണം. പ്രത്യാശയിലേക്കുള്ള അവരു‌ടെ ആഹ്ലാദഭരിതമായ കുതിപ്പിന് കടിഞ്ഞാണിടുന്നവര്‍ക്ക് ദുരിതം" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

12/06/2018 12:36