സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

മിയാവൊ രൂപതയ്ക്ക് പുതിയ സഹായമെത്രാന്‍

അരുണാചല്‍ പ്രദേശിലെ മിയാവൊ രൂപതയുടെ സഹായമെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സലേഷ്യന്‍ വൈദികന്‍ ‍ഡെന്നീസ് പനിപ്പിച്ചൈ - RV

09/06/2018 09:17

അരുണാചല്‍ പ്രദേശിലെ മിയാവൊ (MIAO) രൂപതയുടെ സഹായമെത്രാനായി സലേഷ്യന്‍ വൈദികന്‍ ഡെന്നീസ് പനിപിച്ചൈയെ (FR.DENNIS PANPITCHAI) ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (08/06/18) നാമനിര്‍ദ്ദേശം ചെയ്തു.

നിയുക്തസഹായമെത്രാന്‍ ‍ഡെന്നീസ് പനിപ്പിച്ചൈ തമിഴ് നാട്ടിലെ കോട്ടാര്‍ രൂപതയില്‍പ്പെട്ട കൊളച്ചെല്‍ സ്വദേശിയാണ്. 1958 ജൂലൈ 27 ന് ജനിച്ച അദ്ദേഹം സലേഷ്യന്‍ സമൂഹത്തില്‍ ചേരുകയും നാഷിക്, തിന്‍സുക്കിയ എന്നിവിടങ്ങളിലായി, യഥാക്രമം, തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ദൈവശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയും 1991 ഡിസമ്പര്‍ 27 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

സലേഷ്യന്‍ സമൂഹത്തിന്‍റെ വിവിധ വിദ്യാലയങ്ങളുടെ മേധാവി, ഇടവകവികാരി, സലേഷ്യന്‍ സഭ്യയുടെ പ്രൊവിന്‍ഷ്യല്‍ സമിതിയംഗം തുടങ്ങിയ വിവിധ പദവികള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

ചിംഗ്മെയിറോംഗിലെ അമലോത്ഭവ മറിയത്തിന്‍റെ നാമത്തിലുള്ള ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചുവരവെയാണ് ഫാദര്‍  ഡെന്നീസ് പനിപ്പിച്ചൈയ്ക്ക് പുതിയ സ്ഥാനലബ്ധി.

09/06/2018 09:17