സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പരിശുദ്ധ മറിയവും സഭയും-പാപ്പായുടെ ട്വീറ്റ്

പരിശുദ്ധ അമ്മ, കന്യകാമറിയം - RV

09/06/2018 12:51

സഭ, മറിയത്തെപ്പോലെ, അലിവുള്ള, സ്നേഹസമ്പന്നയായ അമ്മയായിരിക്കണമെന്ന് മാര്‍പ്പാപ്പാ

പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിമലഹൃദയത്തിന്‍റെ തിരുന്നാളായിരുന്ന ഈ ശനിയാഴ്ച (09/06/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ കണ്ണിചേര്‍ത്ത   സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

“തന്‍റെ സഭ എപ്രകാരമായിരിക്കണമെന്ന് ദൈവം അഭിലഷിക്കുന്നവോ, കൃത്യമായി അതാണ് മറിയം: വാത്സല്യവും എളിമയുമുള്ള അമ്മ, ഭൗതികമായി ദരിദ്രയും സ്നേഹത്തില്‍ സമ്പന്നയും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

09/06/2018 12:51