സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

മനുഷ്യരെ സംരക്ഷിക്കുന്നത് പരിസ്ഥിതിയുടെ സമഗ്രവീക്ഷണം

പൊതുകൂടിക്കാഴ്ചയ്ക്കിടെ... - REUTERS

08/06/2018 10:18

ഗ്രീസിലെ ആത്തിക്കയില്‍ പരിസ്ഥിതി സംഗമം.
പ്രതിപാദ്യവിഷയം : “ഭൂമിയെയും അതിലെ ജനതകളെയും സംരക്ഷിക്കുന്നതാണ് സമഗ്ര പരിസ്ഥിതി വീക്ഷ​ണം...!”
തലസ്ഥാനമായ ആത്തിക്കായെയും ഭൂമിയെയും കൂടുതല്‍ പച്ചപ്പുള്ളതാക്കാം.
ജൂണ് 5-മുതല്‍ 8-വരെ തിയതികളിലാണ് സംഗമം.
സംഘാടകന്‍ കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചു. 
സന്ദേശത്തിന്‍റെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു :

പരിസ്ഥിതി സംരക്ഷണം സമഗ്രമായ കൂട്ടുത്തരവാദിത്ത്വമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഗ്രീസിലെ സംഗമത്തെ ഉദ്ബോധിപ്പിച്ചു. ഭൂമിയെയും അതിന്‍റെ പരിസ്ഥിതിയെയും പരിപാലിക്കുമ്പോള്‍ അതിലെ ജനതകളെ സംരക്ഷിക്കുന്നതിലുള്ള വലിയ ഉത്തരവാദിത്ത്വംകൂടി നമുക്കുണ്ട്. 2016 ഏപ്രിലില്‍ താന്‍ ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ സിറിയന്‍ കുടിയേറ്റക്കാരുടെ പക്കലേയ്ക്കു നടത്തിയ സന്ദര്‍ശനം പാപ്പാ സന്ദേശത്തില്‍ പരാമര്‍ശിച്ചു.

ഗ്രീസിന്‍റെ പ്രകൃതരമണീയമായ പരിസ്ഥിതിയില്‍ കുടിയേറിയെത്തുന്ന പീഡിതരും നിര്‍ദ്ദോഷികളുമായ ജനങ്ങളെ തങ്ങളുടെ സാമ്പത്തിക തകര്‍ച്ചയുടെ ഘട്ടത്തിലും ഹൃദയം തുറന്നു സ്വീകരിക്കാന്‍ ഗ്രീസ് കാണിച്ച സന്മനസ്സിനെ മഹത്തായ ഹൃദയവിശാലതയെന്ന് പാപ്പാ വിശേഷിപ്പിച്ചു. ജീവരക്ഷാര്‍ത്ഥം കരയും കടലും കടന്ന് ലെസ്ബോസില്‍ എത്തിയവരെ നാടിന്‍റെ സാമ്പത്തീക തകര്‍ച്ചയും പരാധീനതകളും മറന്ന് സ്വീകരിച്ച ഗ്രീസിലെ ജനതയുടെ ഹൃദയവിശാലതയ സമഗ്രമായ പരിസ്ഥിതി വീക്ഷണമാണെന്ന് പാപ്പാ സന്ദേശത്തില്‍ എടുത്തുപറഞ്ഞു...


(William Nellikkal)

08/06/2018 10:18