2018-06-07 12:16:00

പാപ്പാ ഫ്രാന്‍സിസിനോടൊപ്പം സമാധാനത്തിനായി ഒരു നിമിഷം


ജൂണ്‍ 8-Ɔο തിയതി വെള്ളിയാഴ്ചയാണ് സമാധാനത്തിനായി ഒരു മിനുറ്റു പ്രാര്‍ത്ഥന  ആഗോളതലത്തില്‍
സംഘടിപ്പിച്ചിരിക്കുന്നത്. നാം എവിടെയായിരുന്നാലും വെള്ളിയാഴ്ച പ്രാദേശിക സമയം മദ്ധ്യാഹ്നം 1 മണിക്ക്
ഒരു മിനിറ്റ് ശിരസ്സുനമിച്ച് ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം. ഇതാണ് ആഗോളതലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സമാധാനത്തിനായുള്ള ഒരു നിമിഷാചരണം.

പലസ്തീന്‍-ഇസ്രായേലി നേതാക്കളെ - പ്രസിഡന്‍റ് സീമോണ്‍ പീരസിനെയും, അബു മെയ്സനെയും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനെയും സമാധാനത്തിനുള്ള പ്രാര്‍ത്ഥനയ്ക്കായി 2014 ജൂണ്‍ 8-ന് പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടി വത്തിക്കാന്‍ തോട്ടത്തില്‍ സംഘടിപ്പിച്ച മദ്ധ്യപൂര്‍വ്വദേശത്തിന്‍റെയും വിശിഷ്യ വിശുദ്ധനാടിന്‍റെയും സമാധാനത്തിനുള്ള പ്രാര്‍ത്ഥനയുടെ 4-Ɔο വാര്‍ഷിക നാളിലെ ചരിത്രസ്മരണയാണ് വിവിധ സംഘടകള്‍ സംയുക്തമായി ആഹ്വാനംചെയ്യുന്ന ഈ പ്രാര്‍ത്ഥനാനിമിഷം :
“സമാധാനത്തിനായി പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ഒരു നിമിഷം !
ജൂണ്‍ 8 മദ്ധ്യാഹ്നം മദ്ധ്യാഹ്നം 1 മണി” എന്ന ആചരണം.

വിശ്വാശാന്തിക്കായി പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന സംഘടകളുടെ കൂട്ടായ്മയാണ്
പാപ്പാ ഫ്രാന്‍സിസിന്‍റെ സമാധാനത്തിനായുള്ള നിരന്തര പരിശ്രമത്തെയും നിയോഗത്തെയും ആഗോളതലത്തില്‍
ജൂണ്‍ 8-ന്‍റെ ഒരു പ്രാര്‍ത്ഥനാനിമിഷംകൊണ്ട് പിന്‍തുണയ്ക്കുന്നത്:

Fiac – International Forum of Catholic Action,
Wucwo -  Union of Female Catholic Organisations
CAI – Catholic Action group of Italy.
ACA – Argentinia Catholic Action
Argentinian Episcopal Commission for Justice and Peace.

For information and material in different languages:
http://www.catholicactionforum.org/un-minuto-per-la-pace-2018/
http://www.catholicactionforum.org/un-minuto-per-la-pace-2018/?lang=en








All the contents on this site are copyrighted ©.