സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

പാവങ്ങളോടുള്ള ക്രിസ്തുവിന്‍റെ പതറാത്ത പ്രതിബദ്ധത

ഗോവയുടെ പാത്രിയര്‍ക്കിസ് - ഫിലിപ്പ് ഫെരാവോ - RV

06/06/2018 19:17

സമൂഹത്തിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ക്രൈസ്തവര്‍ ദൗത്യമാക്കണം
– ഗോവയുടെ പാത്രിയര്‍ക്കിസ് ഫിലിപ്പ് ഫെരാവോ

സമൂഹത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ക്രൈസ്തവര്‍ മുന്‍കൈയ്യെടുക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി ഫെരാവോ, ഗോവയുടെ പാത്രിയര്‍ക്കിസ് വാര്‍ഷിക ഇടയലേഖനത്തിലൂടെ ഗോവയിലെ വിശ്വാസസമൂഹത്തോട് ആഹ്വാനംചെയ്തു. ഗോവയിലും ഇന്ത്യയില്‍ പൊതുവെയും ബഹുഭൂരിപക്ഷം പാവങ്ങളായിരിക്കെ ദാര്‍ദ്ര്യനിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കാന്‍ പാവങ്ങളോടുള്ള ക്രിസ്തുവിന്‍റെ മൗലികവും പതറാത്തതുമായ പ്രതിബദ്ധതയുടെ നിലപാട് ക്രൈസ്തവര്‍ സ്വീകരിക്കണമെന്ന് പാത്രിയര്‍ക്കിസ് ഫിലിപ്പ് ഫെരാവോ വാര്‍ഷിക ഇടയലേഖനത്തിലൂടെ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

ജൂണ്‍ 3-Ɔο തിയതി ഞായറാഴ്ച തിലമോളയിലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ഇടവകയില്‍ നൂറിലധികം യുവജനങ്ങള്‍ക്ക് സ്ഥൈര്യലേപനം നല്കിയ സമൂഹബലിയര്‍പ്പണത്തിന്‍റെ അന്ത്യത്തിലാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തെ സംബിച്ച 2018-ലെ വാര്‍ഷിക ഇടയലേഖനം പാത്രിയര്‍ക്കിസ് ഫിലിപ്പ് ഫെരാവോ പ്രസിദ്ധപ്പെടുത്തിയത്.

ലൈംഗിക തരംതാഴ്ത്തല്‍, വിദ്യാഭ്യാസമില്ലായ്മ, വാര്‍ദ്ധക്യം, രോഗം, തൊഴിലില്ലായ്മ, സാമൂഹികവിവേചനം എന്നിവയാല്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷംപേര്‍ അനുഭവിക്കുന്ന പുറംതള്ളപ്പെടലാണ് ദാരിദ്ര്യത്തിനുള്ള അടിസ്ഥാന കാരണമെന്ന് ഇടയലേഖനം വ്യക്തമാക്കി.

അങ്ങനെ ആത്മീയവും സാമൂഹിക തലത്തിലുമുള്ള ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഗോവയിലെ
എല്ലാ ഇടവകസമൂഹങ്ങളും, വിശിഷ്യ യുവജനങ്ങളും ഒരുങ്ങണമെന്ന് ഇടയലേഖനത്തിലൂടെ ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി ആഹ്വാനംചെയ്തു. ഗോവയിലെ വൈദികരെയും, സന്ന്യസ്തരെയും അല്‍മായരെയും സന്മനസ്സുള്ള സകലരെയും അഭിസംബോധനചെയ്യുന്നതാണ് ഈ വര്‍ഷത്തെ ഇടയലേഖനം.

അന്വേഷിച്ചിറങ്ങുന്ന ക്രിസ്തുവിന്‍റെ ഇടയസ്നേഹത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പാതയില്‍ ക്രൈസ്തവര്‍ എളിയവരെ അന്വേഷിച്ചു കണ്ടെത്തി, പ്രായോഗികമായി അവരെ സഹായിക്കാനായാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കാം. അതിന് സഭയിലെ എല്ലാ സാമൂഹിക സംഘടനാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് ഫെരാവോ ഉദ്ബോധിപ്പിച്ചു.


(William Nellikkal)

06/06/2018 19:17