2018-06-05 16:36:00

പോളണ്ടിന്‍റെ പ്രധാനമന്ത്രി വത്തിക്കാനില്‍


തിങ്കളാഴ്ച,  ജൂണ്‍ 4-Ɔο തിയതി രാവിലെയാണ് പോളണ്ടിന്‍റെ പ്രധാനമന്ത്രി മത്തേവൂഷ് മുറവിയെസ്ക്കി വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്.

പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച പോളണ്ടും വത്തിക്കാനും തമ്മിലുള്ള സാമൂഹികമേഖലയിലെ എല്ലാബന്ധങ്ങളെയും ഊട്ടിയുറപ്പിക്കുന്നതായിരുന്നു. കുടുംബനയങ്ങള്‍, പരിസ്ഥിതി സംരക്ഷണം,
2018-ല്‍ പോളണ്ടിലെ കൊട്ടോവിചില്‍ നടന്ന യുഎന്‍ കാലാവസ്ഥ സംഗമം, മറ്റു ധാര്‍മ്മിക സ്വഭാവമുള്ള വിഷയങ്ങള്‍ എന്നിവ മിറവിയെസ്കി പാപ്പായുമായി ചര്‍ച്ചചെയ്തതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് റോമില്‍ പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

വത്തിക്കാനും പോളണ്ടും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ഫലപ്രദമാകുന്നതിനുള്ള തുടര്‍ചര്‍ച്ചകള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ എന്നിവരുമായും നടന്നതായി ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. 








All the contents on this site are copyrighted ©.