2018-06-04 20:00:00

കര്‍ദ്ദിനാള്‍ മിഗുവേല്‍ അന്തരിച്ചു. പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


പാപ്പാ ഫ്രാന്‍സിസിന്‍റെ  അനുശോചനം :
മനാഗ്വെയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ലിയോപോള്‍ഡ് ഹൊസ്സെ സൊളോര്‍സാനോയ്ക്ക് വത്തിക്കാനില്‍നിന്നും ജൂണ്‍ 4-Ɔ­ο തിയതി തിങ്കളാഴ്ച അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പാ അനുശോചനം രേഖപ്പെടുത്തിയത്. സഭയുടെ സമര്‍ത്ഥനും വിശ്വസ്തനുമായ അന്തരിച്ച ശുശ്രൂകന്‍റെ കുടുംബാംഗങ്ങളെയും, വിശിഷ്യ അദ്ദേഹം ഭാഗമായ സലീഷ്യന്‍ കുടുംബത്തെയും നിക്കരാഗ്വയിലെ വിശ്വാസികളെയും പാപ്പാ സാന്ത്വനം അറിയിക്കുയും പ്രാര്‍ത്ഥനനേരുകയും ചെയ്തു.

ഉദാരപൂര്‍ണ്ണമായ വിശ്വസ്തതയോടെ  ജീവിതം ദൈവത്തിനും ദൈവജനത്തിനും സമര്‍പ്പിച്ച കര്‍ദ്ദിനാള്‍ മിഗുവേല്‍ ബ്രാവോയുടെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്നതായും, സഭാസേവനത്തില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ പാതയില്‍ ജീവിച്ച ഈ ദാസന് ദൈവം നിത്യശാന്തി നല്കട്ടെയെന്നും പാപ്പാ പ്രാര്‍ത്ഥിക്കുകയുംചെയ്തു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് സന്ദേശം ഉപസംഹരിച്ചത്.

വാര്‍ദ്ധക്യത്തിലെ അന്ത്യം
വിശ്രമജീവിതം നയിക്കവേ, വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ 2018 ജൂണ്‍ 3-Ɔο തിയതി ഞായറാഴ്ച 92-Ɔമത്തെ വയസ്സിലായിരുന്നു അന്ത്യം. കര്‍ദ്ദിനാള്‍ മിഗ്വേലിന്‍റെ മരണത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 212 ആയി കുറയുകയാണ്. അതില്‍ 115 പേര്‍ 80 വയസ്സില്‍ താഴെ പാപ്പായുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളവരും ബാക്കി 97 പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.

ഇടയന്‍റെ ശ്രേഷ്ഠപൗരോഹിത്യം
1970 മുതല്‍ 2005-ല്‍ വിരമിക്കുംവരെ 37 വര്‍ഷക്കാലം മനാഗ്വാ അതിരുപതയുടെ മെത്രാപ്പോലീത്തയായിരുന്നു. തലസ്ഥാന നഗരമായ മാനാഗ്വായില്‍ രാഷ്ട്രത്തിന്‍റെ നീതിക്കും സമാധാനത്തിനും വേണ്ടി പോരാടുകയും, രാഷ്ട്രീയ നേതാക്കളുമായി നിരന്തരമായി സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ള കര്‍മ്മയോഗിയായിരുന്നു കര്‍ദ്ദാനാള്‍ മിഗ്വേല്‍ ബ്രാവോയെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവന അറിയിച്ചു.

1926-ല്‍ ലാ ലിബെര്‍ത്താദിലായിരുന്നു ജനനം. ജ്വികാല്‍പാ രൂപതാംഗമാണ്. ഗ്രനാഡയിലെ സലീഷ്യന്‍ കോളെജില്‍‍ പഠിച്ച് ഉന്നതപഠനം പൂര്‍ത്തിയാക്കി. 1958-ല്‍ ഒരു സലീഷ്യന്‍ വൈദികനായി മിഗ്വേല്‍ ബ്രാവോ പ്രേഷിതജീവിതം ആരംഭിച്ചത് ഗണിതശാസ്ത്രം, സയന്‍സ് എന്നിവയുടെ അദ്ധ്യാപകനായിട്ടായിരുന്നു. ഫാദര്‍ മിഗ്വേല്‍ ബ്രാവോയെ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായാണ് മത്താഗാല്‍പയുടെ സഹായമെത്രാനായി നിയോഗിച്ചത്.

നാടിന്‍റെ സമാധാനദൂതന്‍
1970-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ മനാഗ്വായുടെ മെത്രാപ്പോലീത്തയായും 1985-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തി. 2005-ല്‍ വിരമിക്കുവരെ മനോഗ്വാ അതിരൂപതയുടെ സമര്‍ത്ഥനായ അജപാലകനായും, നികരാഗ്വയുടെ രാഷ്ട്രീയ സംഘര്‍ഷ വേദികളില്‍ സമാധാനത്തിന്‍റെ പ്രയോക്താവായും മദ്ധ്യസ്ഥനുമായിരുന്നു.

1971-1997-വരെയും, 1999-മുതല്‍ 2005-വരെയും ദേശീയ മെത്രാന്‍ സമിതിയുടെ (6 terms) പ്രസിഡന്‍റായിരുന്നു.
1976-1980-വരെയും കേന്ദ്ര അമേരിക്ക-പനാമാ മെത്രാന്‍ സംഘത്തിന്‍റെ സെക്രട്ടേറിയേറ്റിന്‍റെ പ്രസിഡന്‍റായിരുന്നു.
1981- 1985 ലാറ്റിനമേരിക്കന്‍ മെത്രാന്‍സംഘത്തില്‍ സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കുള്ള സഖ്യത്തിന്‍റെ പ്രസിഡന്‍റായി പ്രവൃത്തിച്ചു.
1985-ല്‍ മുന്‍പാപ്പാ ബെനഡിക്ടിനെ തിരഞ്ഞെടുത്ത കോണ്‍ക്ലെവില്‍ പങ്കെടുത്തിട്ടുണ്ട്.








All the contents on this site are copyrighted ©.